Thursday, December 31, 2009

പുതുവര്‍ഷ സ്മരണകള്‍ .....!!

..... അടുത്ത വര്ഷം എല്ലാ ദിവസവും Chicken Fry കഴിക്കാനുള്ള ഭാഗ്യം ദൈവം തമ്പുരാന്‍ തരട്ടെ എന്ന് കരുതി, ഒരു നാടന്‍ ചിക്കനും വാങ്ങി ബാംഗ്ലൂര്‍ നഗരത്തിന്റെ ഹൃദയഭാഗമായ മടിവാലയില്‍ കൂടി ഒരു മുപ്പതു മുപ്പത്തഞ്ചു മൈല്‍ സ്പീഡില്‍ പറന്നു പോകുകയാണ് ഞാനും എന്റെ പ്രിയ സുഹൃത്ത്‌ ബിജുക്കുട്ടനും . അയ്യേ നിങ്ങള്‍ നടക്കുകയാണോ എന്ന് മുച്ചക്ര സൈക്കിള്‍ ചവുട്ടി നടക്കുന്ന രണ്ടു വയസ്സുകാരന്‍ വരെ ചോദിച്ചേക്കാം . എന്നാല്‍ ആ വിധ തോന്നലുകള്‍ ഉള്ള സഹൃദയന്മാരോട് രണ്ടേ രണ്ടു കാര്യം എനിക്കും എന്റെ സാരധിയായ ബിജുക്കുട്ടനും പറയാനുണ്ട്‌.

കാര്യം നമ്പര്‍ ഒന്ന്. - ഇത് ബാംഗ്ലൂര്‍ ആണ്. ആമയും മുയലും ഓട്ടമല്‍സരത്തിനു പോയ കഥ ഇവിടുത്തെ അച്ഛനമ്മമാര്‍ പറയുന്നതിങ്ങനെ..." ഒരിക്കല്‍ ആമയും മുയലും കൂടി ഒരു സോഫ്റ്റ്‌വെയര്‍ കംപന്യില്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാനായി ഹോസുര്‍ റോഡ്‌ ലൂടെ electronics സിറ്റി യിലേക്ക് പോകേണ്ടി വന്നു . ആദ്യം ചെല്ലുന്നയല്‍ക്കെ ജോലി കിട്ടൂ..ആമയുടെ അച്ഛന്‍ ഒരു പാവപെട്ട ജാവ പ്രോഗ്രാമ്മര്‍ ആണ്. ആകെയുള്ള scooter പുള്ളി കൊണ്ട് പോയി. എന്നാലോ മുയലിന്റെ അച്ഛന്‍ ഒരു ട്രാഫിക്‌ പോലീസ് കാരനും. ഒരു മാസത്തെ കിമ്പളം എന്നി നോക്കാന്‍ അദ്ദേഹത്തിന് 25 ജോലിക്കാര്‍ തന്നെ ഉണ്ട്. മുയല്‍ രാവിലെ തന്നെ കുളിച്ചു കുട്ടപ്പന്‍ ആയി മുട്ടത്തു ആദ്യം കണ്ട benz കാറില്‍ കയറി യാത്ര ആരംഭിച്ചു. ആമ തന്റെ പോക്കറ്റ്‌ ല്‍ പരത്തി നോക്കി ...അകെ കിട്ടിയത് പത്തു രൂപ. അത് കൊണ്ട് ഒരു പ്രൈവറ്റ് ബസ്‌ ല്‍ വലിഞ്ഞു കയറി. അകെ ഉണ്ടായിരുന്ന പത്തു രൂപ, ബസ്‌ കണ്ടക്ടര്‍ ആയതില്‍ പിന്നെ കുളിചിട്ടില്ലാത്ത മാന്യന് നല്‍കി, ആദ്യം കണ്ട സീറ്റ്‌ ല്‍ ചാടി ഇരുന്നു....പിന്നെ കുറെ നേരത്തേക്ക് ബസ്സില്‍ അകെ ഒരു കാശ്മീര്‍ പ്രതീതി. ചാടി ഇരുന്നപ്പോള്‍ സീറ്റ്‌ ല്‍ ഉണ്ടായിരുന്ന പോടീ(dust) മുഴുവന്‍ ഇലകിയതാണ് കാരണം. ഒരു television ഷോപ്പ് ല്‍ ഉള്ളതിനേക്കാള്‍ ടെലിവിഷന്‍ ബസ്‌ ല്‍ ഉണ്ട്.അതിലേക്കൊന്നു കന്നോടിച്ചപ്പോലാണ് മുഴുവന്‍ ഹിന്ദി തെലുഗു ഗാനങ്ങള്‍....അത് കണ്ടപ്പോളാണ് ഷക്കീല ചേച്ചി എത്ര decent ആയിരുന്നു എന്ന് ആമ ക്ക് തോന്നിയത്. മുപ്പതു മിനിറ്റ് കഴിഞ്ഞിട്ടും ബസ്‌ സില്‍ക്ക് ബോര്‍ഡ്‌ ല്‍ നിന്നും start ചെയ്യുന്നില്ല....ഇപ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങിയവരെയും ഉറക്കം ഉണര്ന്നവരെയും കൊണ്ടേ അവര്‍ പോകുന്നുള്ളൂ....penakku പകരം penakkathi കൊണ്ട് നടക്കുന്ന conductorodu പത്തു രൂപ തിരിച്ചു ചോദിക്കാതെ ഇറങ്ങി നടന്നു. എല്ലാ പ്രതീക്ഷകളും വറ്റി....പാവം ആമ. എങ്കിലും അവന്‍ പാടി പാടി hosur road ല്‍ കൂടി നടന്നു...നടന്നു നടന്നു bommanahalli എത്തിയപ്പോളാണ് ഒരു സന്തോഷകരമായ കാര്യം ആമ കണ്ടത്.....ഭയങ്കര ട്രാഫിക്‌ ബ്ലോക്ക്‌....അതിന്റെ ഇടയില്‍ helmet ഇല്ലാതെ വണ്ടി ഓടിക്കുന്ന car driver മാരില്‍ നിന്നും കാശ് പിഴിയുന്ന പോലീസും ...ആമ ക്ക് ആവേശം കൂടി...ആമ വേഗം നടന്നു...വീണ്ടും വേഗം നടന്നു...അവസാനം ഓടി കിതച്ചു electronic സിറ്റി എത്തി...ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു ജോലിയും കിട്ടി...ഇത്രയുമൊക്കെ കഴിഞ്ഞപ്പോളാണ് സാക്ഷാല്‍ മുയല്‍ ആശാന്റെ car ട്രാഫിക്‌ ബ്ലോക്ക്‌ ല്‍ നിന്നും പുറത്തു കടന്നത്‌..." ...കാര്യം നമ്പര്‍ ഒന്ന് ഇനി വിസദീകരിക്കേണ്ട കാര്യം ഉണ്ടെന്നു അടിയനു തോന്നുന്നില്ല.

കാര്യം നമ്പര്‍ രണ്ടു: ബിജുക്കുട്ടന്റെ താല്പര്യ പ്രകാരം കൊല്ലാതെ കൊണ്ട് വന്ന കോഴി ഉഷ ഫാന്‍ നേക്കാള്‍ കാറ്റ് തന്നു കൊണ്ട് പിടക്കുകയാണ്...എനിക്കങ്ങനെ വിടാന്‍ പറ്റുമോ....ഒരു ന്യൂ ഇയര്‍ ആണ് കയ്യില്‍ ഇരിക്കുന്നത്...കഴുത്തില്‍ മുറുകെ പിടിച്ചു...

വിശന്നു പരവശനായി watch ല്‍ നോക്കിയപ്പോള്‍ സമയം പതിനൊന്നു. ഒന്ന് കാര്യമായി ചവുട്ടി പിടിച്ചാല്‍ ഒപ്പിക്കാം....മനം പരത്തുന്ന ചിക്കന്‍ ഫ്രൈ ഒക്കെ മനസ്സില്‍ വിചാരിച്ചു കതകു തുറന്നു..... മനസ്സില്‍ ഒരു മിന്നല്‍ ...കറന്റ്‌ ഇല്ല !!!.....അത്മവിസ്വസത്തില്‍ ATLAS രാമചന്ദ്രന്‍ ചേട്ടനെ തോല്പിക്കുന്ന ബിജുക്കുട്ടന്‍ പറഞ്ഞു " മെഴുകു തിരി ഉണ്ട് "....electricity കൈകാര്യം ചെയ്യുന്ന മന്ത്രിയെ ഒരു മന്ത്രം ഉരുവിടുന്ന ലാഖവത്തോടെ , ഉറക്കെ 5 വട്ടം തെറി പറഞ്ഞു കോഴിയുടെ കഴുത്തില്‍ പിടി മുറുക്കി... അവന്റെ ജീവിതം സഫലമായി...

കഴുകി വൃതിയാക്കിയില്ലേല്‍ മോശമല്ലേ എന്ന് കരുതി ടാപ്പ്‌ തുറന്നപ്പോള്‍ , എവിടെയോ ഒരു ഇടി മുഴക്കം ...വെള്ളം ഇല്ല....!!!...മോട്ടോര്‍ കൃത്യമായി ഇടത കസ്മലന്‍ സെക്യൂരിറ്റി യെ പ്രാകി കൊട് ഫോണ്‍ ല്‍ ബിജുക്കുട്ടന്‍ വിരല്‍ അമര്‍ത്തി...."All networks are busy "......കാണുന്ന നമ്പര്‍ ല്‍ എല്ലാം വിളിച്ചു " ഹാപ്പി ന്യൂ ഇയര്‍ " പറയുന്ന സ്നേഹിതന്മാര്‍ക്കരിയമോ നമ്മുടെ കഷ്ടപ്പാട്....ഞങ്ങള്‍ അവസാനം സെക്യൂരിറ്റി യെ തപ്പിയെടുത്തു...മൂപ്പര്‍ ഉറക്കമാണ്....പാതി ഉറക്കത്തില്‍ അങ്ങേരു കാര്യം പറഞ്ഞു " മോട്ടോര്‍ വര്‍ക്ക്‌ ആകുന്നില്ല" ...സന്തോഷം.....

വാശി ഈ പ്രായത്തില്‍ കൂടാ പിരപ്പയത് കാരണം ( അല്ല വിശന്നു വയറു കത്തുന്നത് കാരണം) , ali bhayi യുടെ bakery yil നിന്നും ഒരു Can വെള്ളം വാങ്ങി നേരെ വീട്ടിലേക്കു....

ചിക്കന്‍ ഒക്കെ മുറിച്ചു കഴുകി ഒരു ദീര്‍ഖ നിശ്വാസം ഒക്കെ Stove ലേക്ക് വച്ച്....ആ സമയത്ത് ഞങ്ങളുടെ മുഖത്തെ പ്രകാശം മെഴുകു തിരിയെ തോല്പ്പിക്കുന്നതയിരുന്നു.!!

തീപ്പെട്ടി ഉറച്ചു ..ഗ്യാസ് ഓണ്‍ ആക്കി....Cylinder ലെ അവസാന തുള്ളിയും ഒരു ആലലോടെ കത്തി തീര്‍ന്നു.... പാതി രാത്രിയില്‍ ഗ്യാസ് കിട്ടില്ലെന്ന സാമാന്യ ബോധം ഉള്ളത് കൊണ്ട് പതിയെ ഞാനും ബിജുക്കുട്ടനും പച്ചവെള്ളം കുടിച്ചു ന്യൂ ഇയര്‍ ആഖൊഷിച്ചു.....

നിങ്ങള്‍ ആരെയും വിളിച്ചു ന്യൂ ഇയര്‍ വിഷ് ചെയ്യാത്തതെന്തേ എന്ന്, കണ്ണില്‍ ചോര ഇല്ലാത്ത ചില Sadist സുഹൃത്തുക്കള്‍ ചോദിച്ചേക്കാം...അവര്‍ക്കുള്ള ഉത്തരം എന്റെ Service Provider പറയും ..

................."All Networks are currently busy"..........................................................