Friday, July 19, 2019

പുരുഷപക്ഷം

ചെറുകുറിപ്പ് : പുരുഷപക്ഷം .
വിവാഹത്തിന് മുൻപ് അവൻ യാത്രകളെ സ്നേഹിച്ചത് പോലെ അധികമാരും സ്നേഹിച്ചിട്ടുണ്ടാവില്ല. യാത്രകളുടെ അനുഭൂതിയിലൂടെ അവൻ ആർജ്ജിച്ച ഊർജവും ചെറുതല്ല.
ചില അരുതുകൾ വേട്ടയാടും വരെ. 'ഒരാൾ' സ്വപ്നങ്ങളെ പ്രാരാബ്ധങ്ങളുടെ കപടവിലങ്ങുകളിൽ കൊരുക്കും വരെ !
അവന്റെ വിങ്ങലുകൾ ശാപമാവാതിരിക്കട്ടെ .
ജീവിതമാണ്. മനസ്സാണ് ;
അനസൂയയിൽ അസൂയ, വിളക്കിലെ ക്ലാവാണ് !.
അവൾക്കു വേണ്ടി മാത്രം ശബ്ദിക്കുന്ന വർത്തമാന ലോകമേ അവനും പറക്കട്ടെ. അവന്റെ ചിന്തകളിലേക്ക് അലിഞ്ഞു ചേർന്ന് എല്ലാം മറന്ന് ഒരുമിച്ചു പറക്കൂ.
#പ്രകാശം_പരത്തേണ്ട_ആൺകുട്ടി
#ഒറ്റച്ചിറകുള്ള_പക്ഷിക
Dedicated to : രണ്ടെണ്ണം അടിച്ചിട്ട് കൊല്ലത്ത് നിന്നും എന്നെ വിളിച്ച 30 വയസ്സുകാരൻ സുഹൃത്തിനും മറ്റ് ലക്ഷക്കണക്കിന് സഹോദരന്മാർക്കും
~jinoop~