Tuesday, March 27, 2012

"സ്വാന്‍ സീ"



















അരയന്നങ്ങളുടെ ഉടലഴകുള്ള യുവതികള്‍ നിത്യ സന്ദര്‍ശകരായതിനാലോ , ഈ നിശബ്ദമായ കടലില്‍ അരയന്നങ്ങള്‍ നീന്തി തുടിക്കാറുള്ളത് കൊണ്ടോ ആവണം "അരയന്നങ്ങളുടെ കടല്‍ (Swan -sea ) എന്ന പേര് വന്നത്. ശാസ്ത്രീയമായ തെളിവുകള്‍ നിരത്തി എന്റെ കണ്ടു പിടിത്തം സ്ഥാപിക്കാന്‍ ആവതില്ലെങ്കിലും , ഒരു കാര്യം തറപ്പിച്ചു പറയാം..
കടല്‍ എന്നും സുന്ദരിയാണ് , കരയുമായി ഇഴുകിചേര്‍ന്ന് ഇണയരയന്നങ്ങളെ പോലെ ആകാശക്കുട ചൂടി .....അങ്ങനെ...അവരുടെ ലീലകള്‍ നോക്കി ഒറ്റക്കിരിക്കുമ്പോള്‍ നമ്മെ നോക്കി അവള്‍ തിരമാലകള്‍ കൊണ്ട് കണ്ണിറുക്കി കാണിക്കും...സായം സൂര്യന്റെ കിരണങ്ങള്‍ അവളെ സിന്ദൂരം അണിയിക്കും...പെണ്ണിനെ കടലിനോടുപമിച്ച വിദ്വാനു നല്ല നമസ്കാരം..പതുക്കെയാണ് ചൂടിനെ ഉള്‍ക്കൊണ്ടതെന്നിരിക്കിലും സൂര്യന്‍ രൌദ്ര ഭാവം കയ്യൊഴിഞ്ഞിട്ടും...അവള്‍ തണുക്കാന്‍ തയ്യാറല്ല.
സ്വകാര്യതയില്‍, മധുപാത്രം ആവോളം ആസ്വദിക്കാന്‍ അവരെ ഇരുട്ടിന്റെ മൂടുപടം പുതപ്പിച്ചു സൂര്യ ഭഗവാന്‍ വിടവാങ്ങി . ......




ചിന്തകളുടെ വേലിയേറ്റം ഉണ്ടായാല്‍ അങ്ങനെയാണ്.എത്ര ക്ഷീണം ഉണ്ടായാലും ആഗ്രഹം ഉണ്ടെന്നാകിലും ഉറക്കം അനുഗ്രഹിക്കില്ല. അല്ലെങ്കില്‍ എത്ര നേരമെന്നു കണ്ടാണ്‌ ഇങ്ങനെ ഉറക്കമിളക്കുക?. ചെറുപ്പതിലൊക്കെ അവസരം കിട്ടിയാല്‍ 'ടപ്പേ' ന്നുറങ്ങുമായിരുന്നു. അതിപ്പോ അമ്പലപ്പറമ്പിലെ പുല്ലിലായാലും സ്റ്റേജിന്റെ പുറകിലായാലും...എത്രയോ രാത്രികളില്‍ 'കീചക വധം' കഥകളി നടക്കുമ്പോഴും നൃത്ത നാടകത്തിലെ ദുര്യോധനന്‍ അട്ടഹസിക്കുമ്പോഴും വിളക്ക് കാലിനെ കെട്ടിപ്പിടിച്ചു നിന്ന് ഉറങ്ങിയിട്ടുണ്ട്. ചിലപ്പോ വിളക്ക് കാല്‍ തന്നെ വേണമെന്നില്ല, സ്വന്തം കാലില്‍ നില്‍ക്കാന്‍ അന്നേ എനിക്കറിയാം ..ഉറങ്ങാനാണെന്ന് മാത്രം. :-) . കുറച്ചു അറിവായതിന് ശേഷം നൃത്ത നാടകത്തിലെ നര്‍ത്തകികളെ കാണാന്‍ ഒന്ന് ചിമ്മി നോക്കിയാലായി.അല്ലെങ്കില്‍ താലപ്പൊലി എടുക്കുന്നിടത്ത് കളക്ഷന്‍ ഉണ്ടെന്നു ആരേലും പറയണം.ഇപ്പോ നൃത്ത നാടകവുമില്ല ;താലപ്പൊലി എടുക്കുന്നിടത്ത്, എന്തിനു ഉത്സവത്തിന്‌ പോലും പെമ്പിള്ളേരു കാണുകയുമില്ല. അവര്‍ക്ക് വേണ്ടി വേണേല്‍ അവരുടെ അമ്മമാര്‍ എടുത്തോളും!!.


പള്ളിവേട്ടയോ, ആറാട്ടോ ,വിളക്കോ ഒക്കെ കഴിഞ്ഞു പതുക്കെ അമ്മയുടെയും അച്ഛന്റെയും കൂടെ നടക്കുന്ന വഴിയും ഉറങ്ങാന്‍ കഴിയുമായിരുന്നു ...എന്തിനു കല്യാണ വീടുകളില്‍ പ്രഥമന്റെ അട പൊളിക്കാം എന്ന് ഏറ്റാലും ഉറക്കം വന്നാല്‍ ഞാന്‍ ആ മേശപ്പുറത്തു തലയിണയോ തോര്തോ പോലുമില്ലാതെ ഉടുമുണ്ട് പുതച്ചു ഉറങ്ങിയിട്ടുണ്ട്.








അതൊക്കെ ഒരു കാലം. ഇപ്പോ ചില നേരങ്ങളില്‍ ഉറക്കത്തിനു എന്നെ പിടിക്കാത്ത മട്ടാണ്. അല്ലെങ്കില്‍ പിന്നെ ഇന്നലെ രാത്രിയോ ഉറങ്ങിയിട്ടില്ല കിട്ടിയ സമയം ബസിലിരുന്നു ഉറങ്ങാമായിരുന്നു. പോട്ടെ , ഏതായാലും സ്ഥലമെത്തി ഇനി എവിടെ ഇറങ്ങി വല്ല "ബെഡ് ആന്‍ഡ്‌ ബ്രേക്ക്‌ ഫാസ്റ്റ്' വീടുകളും തപ്പി ഒന്ന് തല ചായ്ക്കണം . ഒടുക്കത്തെ തലവേദന.
സമയം ഏകദേശം പന്ത്രണ്ട് മണിയായി. ചെറിയ ചാറ്റല്‍ മഴ ഉണ്ട്. ബസ്‌ സ്റ്റേഷന്‍ സാമാന്യം നല്ല വലിപ്പമുണ്ട്‌ . എല്ലാവരുടെയും കൂടെ അകത്തേക്ക് കയറി .




അധികം ആളുകളെ ഒന്നും കാണാനില്ല.ചിലരൊക്കെ ലോക്കല്‍ ബസിനു കാത്തു നില്‍ക്കുകയാണ്. കുറച്ചു നേരം എങ്ങോട്ട് പോകണം എന്നാലോചിച്ചു നിന്നു. മഴ ചെറുതായി കനത്തു വരുന്നുണ്ട് , കടലിന്റെ സാമീപ്യം കൊണ്ടോ മറ്റോ ആയിരിക്കും സാമാന്യം തരക്കേടില്ലാത്ത കാറ്റും ഉണ്ട്. ഇരുപതു പെന്‍സ് കൊടുത്ത് വളരെ വൃത്തിയായും വെടിപ്പായും സൂക്ഷിച്ചിരിക്കുന്ന "റെസ്റ്റ് റൂം" ഉപയോഗിച്ചു. കേരളത്തിലെ ബസ്‌ സ്ടാന്റിലോ മറ്റോ ആണെങ്കില്‍ സര്‍കാര് രണ്ടു രൂപ ഇങ്ങോട്ട് തരാമെന്നു പറഞ്ഞാലും എന്നെ കൊണ്ട് പറ്റുകേല. അല്ലേല്‍ ഒടുക്കത്തെ മണമുള്ള വല്ലോ കടും വെട്ടു റമ്മോ പാറ്റക്കടിക്കുന്ന മരുന്നോ വല്ലോം ദേഹത്ത്പൂശി മൂക്കിലൊരു പഞ്ഞീം വച്ചാല്‍ ഒരു കൈ നോക്കാം.



വല്ലോ നോബേല്‍ സമ്മാന ജൂറിയും ആയിരുന്നേല്‍ അവിടെ പൈസ മേടിക്കാന്‍ ഇരിക്കുന്ന അങ്ങേര്‍ക്കു സഹനത്തിനോ ക്ഷമക്കോ മറ്റോ ഉള്ള ഒരു അവാര്‍ഡ് ഞാന്‍ എന്റെ സ്വന്തം ഉത്തരവാദിത്വത്തില്‍ നിര്‍മിച്ചു കൊടുത്തേനെ. സത്യമായും നൂറ്റി പത്തു കാരറ്റും അവന്റെ ഒരു ദിവസത്തെ പണിക്കൂലി സൌജന്യോം.






പ്രിയ അമ്മമാരെ, പെങ്ങന്മാരെ;



ഒരു സാധാരണ പൌരന്‍ എന്ന നിലയില്‍ നിങ്ങളോടെനിക്ക് സഹതാപം ഉണ്ട്..നിങ്ങളുടെ പുരുഷ സഹോദരങ്ങളെ പോലെ കയ്യാല മാടും പൊന്തക്കാടും മരക്കുറ്റിയും അരഭിത്തിയുമൊന്നും നിങ്ങള്ക്ക് സമാധാനം തരില്ലല്ലോ...അല്ലെങ്കില്‍ തന്നെ ഇനിയിപ്പോ എയര്‍ കണ്ടിഷന്‍ ചെയ്ത ഹൈജീനിക് ആയ മൂത്രപ്പുര ആണേലും ഞങ്ങള്‍ അതിന്റെ ഭിത്തിയിലെ ഒഴിക്കൂ....അല്ലെങ്കില്‍ ഇവിടെ പല അവകാശ സമരങ്ങളും നടക്കും...നമ്മുടെ നേതാക്കളോടുള്ള പ്രതികാരം അവരുടെ പേരെഴുതിയ ചുവരെഴുത്തുകളോടല്ലേ തീര്‍ക്കാന്‍ പറ്റൂ !!!.അല്ലേല്‍ പിന്നെ സര്‍ക്കാരിന്റെ ബസേലും ഭിത്തിയിലും പോസ്റ്റര്‍ ഒട്ടിക്കാനും ചുമരെഴുതാനും ആരോടേലും ചോദിക്കണോ..എന്തിനു ഇനി പെയിന്റ് അടിക്കുന്നത് പോലും അടുത്ത ഇലക്ഷന്‍ സമയത്തായിരിക്കും..അത് വരെ ഇവിടെ വരുന്ന വിദേശ ടൂറിസ്ടുകള്‍ക്ക് കണ്ടു കണ്ണും വായും പൊളിക്കാന്‍ എന്തേലും വേണ്ടേ?...ഏതായാലും അപ്പണി ഇവിടെ നടപ്പില്ല കാരണം, നമ്മള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്ന യന്ത്രം യെവന്മാര്‍ സീസി ചെയ്യും.നമ്മള് മുട്ടന്‍ മാന്യന്‍ തന്നെ..പക്ഷെ മഴക്കത് അറിയില്ലല്ലോ...






ആളുകള്‍ പുറത്തു നിന്നും വരുകയും അകത്തു നിന്നും പുറത്തേക്കു പോകുകയും ചെയ്യുമ്പോള്‍ ഇലക്ട്രോണിക് വാതിലുകള്‍ തനിയെ അടയുകയും തുറക്കുകയും വീണ്ടും അടയുകയും വീണ്ടും തുറക്കുകയും ചെയ്യുമ്പോള്‍ തണുത്ത കാറ്റ് ആഞ്ഞടിക്കുന്നുണ്ട്. സത്യം പറഞ്ഞാല്‍ എനിക്ക് ഒടുക്കത്തെ തൊലിക്കട്ടി ആണെന്ന് നാട്ടുകാര് പറഞ്ഞുള്ള അറിവുണ്ട്..പക്ഷെ പറഞ്ഞവരെ കണ്ടാല്‍ ഞാന്‍ ഒറ്റ മാന്ത് വച്ച് കൊടുക്കും, കാരണം എനിക്കാണേ തണുത്തു വിറച്ചിട്ടു വയ്യ. വായനക്കാരോട് സത്യം പറയാമല്ലോ ആ നിമിഷം അവിടെ പോയതിനെ ഞാന്‍ വെറുത്തു. തൊട്ടടുത്തിരിക്കുന്ന പെണ്ണും ചെറുക്കനും കെട്ടിപ്പിടിച്ചിരിക്കുന്നു..ഈ തണുപ്പത്ത് ഒരു കലം ചൂട് വെള്ളം കിട്ടിയാലും ഞാന്‍ കെട്ടിപ്പിടിച്ചേനെ...അവരോടു അസൂയ തോന്നി , രാവിലെ തൊട്ടു തുടര്‍ച്ചയായി സ്ഥലവും ബസ്‌ വിവരങ്ങളും എഴുതിക്കാണിക്കുന്ന ടിവി യോട് വരെ അസൂയ തോന്നി അതിനും കാണും സ്വല്പം ചൂട്. കയ്യുറ ഇല്ലാത്തതാണ് പ്രശ്നം .....ആമ അതിന്റെ തല വലിക്കുന്നത് പോലെ പതിയെ എന്റെ രണ്ടു കയ്യും വലിച്ചു ജാക്കറ്റിന്റെ ഉള്ളിലാക്കി. ബാഗിനെ കെട്ടിപ്പിടിച്ചു ഒറ്റ ഇരിപ്പ്. എന്റെ സുഹൃത്ത്‌ കണ്ണന്‍ ലഡാക്കില്‍ പോകാന്‍ അവന്റെ ഭാര്യയെ കൂട്ടിയതിന്റെ ഗുട്ടന്‍സ് എനിക്ക് പിടി കിട്ടി....കല്യാണം കഴിക്കാത്തവര്‍ക്ക്‌ തണുപ്പ് രാജ്യങ്ങള്‍ നിഷിദ്ധമാണ് ഉണ്ണികളേ....






..... പതുക്കെ ഒന്ന് കണ്ണടച്ചതെ ഓര്‍മയുള്ളൂ. ആരോ മുട്ടി വിളിക്കുന്നു. ഒരു പോലീസുകാരന്‍ ആണ്. ചിലപ്പോ കാവല്‍ക്കാരനും ആവാം. ചുറ്റും നോക്കി.അവിടം വൃത്തി ആക്കുന്ന രണ്ടും പേരും പോലീസുകാരനും ഞാനും മാത്രം.






"വെയര്‍ ഡു യു വാണ്ട് ടു ഗോ , കാന്‍ ഐ ഹെല്പ് യു ?"






"താങ്ക് യു സര്‍ , ഐ അം എ വിസിറ്റര്‍ .-കാന്‍ ഐ ഗെറ്റ് എ പ്ലയ്സ് ടു സ്റ്റേ ?"






അദ്ദേഹം അവിടെ സ്ഥാപിച്ച കമ്പ്യൂട്ടറില്‍ നിന്ന് കുറെ നമ്പര്‍ ഒക്കെ തപ്പി വിളിച്ചു.ഒരു ടാക്സിക്കാരനെ വിളിച്ചു ഏതോ സ്ഥലത്തിന്റെ പേര് പറഞ്ഞു എന്നെ അതില്‍ കയറ്റി വിട്ടു. ആ ഡ്രൈവറെ കണ്ടപ്പോള്‍ ഒരു ലക്ഷണപ്പിശക് തോന്നിയെങ്കിലും എന്റെ മുഖം കണ്ണാടിയില്‍ കണ്ടപ്പോള്‍ ഞാനും അത്ര മോശക്കാരന്‍ അല്ല എന്നതില്‍ എനിക്ക് അഭിമാനം തോന്നി. രണ്ടു ദിവസം ഉറക്കമില്ലാതെ അലഞ്ഞു തിരിഞ്ഞതിന്റെ ക്ഷീണം ..അല്ലെങ്കില്‍ ഞാന്‍ നല്ല കിടിലം ആണെന്ന് വായനക്കാര്‍ക്ക് അറിയാമല്ലോ ...എന്നെക്കാള്‍ വിവരം ഉള്ള പോലീസുകാരന്‍ കാറിന്റെ നമ്പറും ഡ്രൈവറിന്റെ പേരും കുറിചെടുക്കുന്നത് കണ്ടപ്പോള്‍ സമാധാനം ആയി. എന്നെ പേടി ഉണ്ട്. ഡ്രൈവറെ തട്ടി കാറും കൊണ്ട് കടന്നു കളഞ്ഞാലോ എന്ന് കരുതിയാണോ...ഛെ ...എന്നെ കണ്ടാല്‍ അത്തരക്കാരന്‍ ആണെന്ന് തോന്നുമോ?...ഹേ.."എനിക്കുറങ്ങാന്‍ യോഗം ഇല്ല." ലോക്കല്‍ ഭാഷയില്‍ ഒരാള്‍ ഡ്രൈവറിനോട് എന്തോ പറഞ്ഞു.ഡ്രൈവര്‍ എന്നോട് ക്ഷമ ചോദിച്ചിട്ട് പറഞ്ഞു, റൂമൊന്നും ഇല്ല സാര്‍. വേറെ നോക്കണോ?.എന്റെ ബുദ്ധി എന്നോട് പറഞ്ഞു..നീ ഈ അപരിചിത സ്ഥലത്ത് അസമയത്ത് അലഞ്ഞു തിരിഞ്ഞു നടകാതെ നീ പോ മോനെ ദിനേശാ...ഞാന്‍ നിര്‍ദേശിച്ചത് അനുസരിച്ച് അവനെന്നെ തിരിച്ചു കൊണ്ട് വിട്ടു.








ഇനി പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. നിങ്ങള്‍ ഹൃദ്രോഗിയോ പൂര്‍ണ ഗര്ഭിണിയോ കൊച്ചു കുട്ടിയോ ആണെങ്കില്‍... തുടര്‍ന്ന് വായിക്കരുത്......!!!$*$*****








"ആ മുപ്പതു മിനിറ്റ് നീണ്ട യാത്രക്ക് ശേഷം ആ മഹാനുഭാവന്‍ എന്റെ കയ്യില്‍ നിന്നും ഒരു നയാ പൈസ വാങ്ങിയില്ല. ഒരു ടൂറിസ്റ്റ് ആയ എനിക്കുണ്ടായ ബുദ്ധിമുട്ടിന് നൂറു ക്ഷമ പറഞ്ഞു.കൂടാതെ ഇന്ത്യക്കാരെ അവനു വലിയ ബഹുമാനമാണെന്നും ഒരിക്കലും താമസ സ്ഥലം കിട്ടാത്തതിന്റെ പേരില്‍ മോശമായി ചിന്തിക്കരുതെന്നു പറയുക മാത്രമല്ല ഒരു ശുഭ യാത്ര ആശംസിച്ചിട്ടു കൂടെയാണ് അവന്‍ പോയത് ". നമ്മുടെ നാട്ടിലെങ്ങാനും ആയിരുന്നേല്‍ വിദേശിയെ വള്ളി കെട്ടി, അവരുടെ നിക്കറിന്റെ വള്ളി വരെ ഊരി വിറ്റു കാശാക്കിയേനെ. വല്ലോ മദാമ്മയും ആണേല്‍ പിറ്റേ ദിവസം ഉടുതുണി പോലുമില്ലാതെ ചത്തോ ജീവിച്ചോ ഇവിടെ എങ്കിലും കിടന്നാല്‍ ഭാഗ്യം ...അല്ലേല്‍ സുഖിച്ചിട്ടു വൃക്ക ഉള്‍പെടെ വിറ്റാല്‍ കാശ് കിട്ടുന്നതൊക്കെ എടുത്തു , ബാക്കി തണ്ടൂരി വയ്ക്കും. ദൈവത്തിന്റെ സ്വന്തം നാടാകുമ്പോ കാലന്റെ പണിയെടുക്കാനും ആരേലും വേണമല്ലോ അല്ലെ?....കലികാലം..






ഒരിക്കല്‍ ആലപ്പുഴ ബസ്‌ സ്ടാണ്ടില്‍ വച്ച് വിദേശികള്‍ ഇംഗ്ലീഷില്‍ എന്തോ ചോദിച്ചപ്പോള്‍ നാട്ടുകാര്‍ തുറിച്ചു നോക്കുകയും പരിഹസിക്കുകയും ചെയ്തപ്പോള്‍ , അവര്‍ക്കുണ്ടായ മനോവ്യാപാരങ്ങളെ പറ്റി ഓര്‍ക്കാതിരുന്നില്ല ഒരു നിമിഷം.എങ്ങനെയോ നേരം വെളുപ്പിച്ചു..അത്ര വെളുത്തിട്ടുമില്ല. ചെറിയ വെളിച്ചം അത്ര തന്നെ. എങ്കിലും ഇറങ്ങി നടന്നു. എന്തെങ്കിലും കുറച്ചു ചൂടുള്ളത്‌ , സ്വല്പം വെള്ളമെങ്കിലും കുടിക്കണം എന്നുണ്ട്. ഒരു കട പോലുമില്ല. നാട്ടിലായിരുന്നേല്‍ എവിടേലും ഒരു തട്ട് കട എങ്കിലും കണ്ടേനെ. !







കടല് കണ്ടു നടന്നു. ദൂരെ വളരെയധികം വീടുകള്‍ കുന്നിന്‍ ചെരിവുകളില്‍ മനോഹരമായി പണി കഴിപ്പിചിരിക്കുന്നു. വേറെ ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് അവയെ ലക്ഷ്യമാക്കി നടന്നു. സാമാന്യം ദൂരം ഉണ്ട്. എങ്കിലും അവിടെ എത്തിയപ്പോള്‍ നടപ്പ് നഷ്ടമായില്ല എന്ന് തോന്നി. ചെറുതെങ്കിലും വളരെയധികം മനോഹരമായവ. തടിയുടെയും, ഇരുമ്പിന്റെയും മണ്ണിന്റെയും ഒക്കെ സമ്മിശ്രമെന്നൊക്കെ പറയാവുന്ന രീതിയില്‍ പണി കഴിപ്പിച്ചിരിക്കുന്ന ഒന്നിനൊന്നു മെച്ചമായ വീടുകള്‍, അല്ലാതെ വെറും കോണ്‍ക്രീറ്റ് കൂടാരങ്ങളല്ല. വീടല്ലാത്ത ഭാഗം മുഴുവന്‍ മരങ്ങളാണ്. മുറ്റം എന്നൊരു സങ്കല്പം അവര്‍ക്കില്ല എന്ന് തോന്നുന്നു. വീടിനോട് തൊട്ടുരുമ്മി പച്ച പുതച്ച മരങ്ങള്‍ പടര്‍ന്നു പന്തലിച്ച പൂമരപ്പരവതാനി!!.തിരിച്ചു വരുന്ന വഴി വ്യത്യസ്തമായ സ്പീഡ് ബോട്ട്, കപ്പല്‍ ശേഖരം കാണാന്‍ സാധിച്ചു. ചിലതൊക്കെ വില്‍ക്കാന്‍ ഇട്ടിരിക്കുകയാണെന്ന് തോന്നി.വിലയെഴുതിയ പേപ്പര്‍ ഒട്ടിച്ചിട്ടുണ്ട് ചിലതില്‍ സോള്‍ട്‌ ഔട്ട്‌ എന്നെഴുതിയിട്ടുണ്ട്. എത്ര മനോഹരങ്ങളാണ് ഈ ജല നൌകകള്‍??..ചില മനുഷ്യ സ്തൃഷ്ടികള്‍ മനോഹരങ്ങളും വിവരണാതീതവുമാണ് .






നമ്മുടെ തനതായ ഭാഷയില്‍ പറഞ്ഞാല്‍ "മനുഷ്യന്‍ ഒരു പുലിയാണ്".












പിന്നീടായിരുന്നു കഷ്ടം. മഴ വീണ്ടും. ബസ്‌ സ്റൊപ്പുകളിലും മറ്റും നിന്ന് എങ്കിലും സ്വല്പം മഴ നനയാതെ ഒന്നും കാണാന്‍ പറ്റില്ലെന്ന അവസ്ഥ വന്നപ്പോള്‍ മഴ നനഞ്ഞു നടന്നു. നനഞ്ഞിറങ്ങിയാല്‍ കുളിച്ചു കയറുന്നവരാനല്ലോ "മലയാളീസ്".സ്വാന്‍സീ ബീച്ചില്‍ മഴ ആയതു കൊണ്ട് ആരും വന്നിട്ടില്ല. അവിടെ മരിച്ച ചില സുഹൃത്തുക്കളുടെ ഓര്‍മ്മക്കായി ആരോ നിര്‍മിച്ച സ്മൃതി കുടീരത്തിലെ വാക്കുകള്‍ എന്നെ സ്പര്‍ശിച്ചു .അവ സത്യമാണ്...അവയാണ് സത്യം !...















"sometimes things just happen , things we can 't explain ,there seems no rhyme or reason they leave us so much pain ".






"we ask our why 's ? , we ask our how 's ?,'till we can 't ask no more .for no amount of answers can heal what feels so sore '.






"life it comes , and then it goes ,it seldom gives us signs ,it can take away the stages of life ,before u have said your lines ... "












നായകളെയും കൊണ്ട് നടക്കാനിറങ്ങിയ ഒരു ആന്റിയോട്‌ കാണാന്‍ കൊള്ളാവുന്ന സ്ഥലങ്ങളെ പറ്റി ചോദിച്ചു..അവര്‍ പറഞ്ഞ ദിക്കിലേക്ക് നടന്നപ്പോള്‍ പഴകിപ്പൊളിഞ്ഞ ഒരു കോട്ടയും ഒരു മനോഹരമായ പഴയ പാര്‍ക്കും കാണാന്‍ പറ്റി. അതിനു ഒത്ത നടുവിലായി ഒരു യൂനിവേര്സിടി ഉണ്ട്. ആ കുട്ടികളോട് അസൂയ തോന്നും എത്ര മനോഹരമായ ചുറ്റുപാടിലാണ് അവര്‍ പഠിക്കുന്നത്. നമ്മുടെ നാട്ടിലെ കുട്ടികളെ ഇവിടൊക്കെ പഠിക്കാന്‍ വിട്ടാല്‍ അവരുടെ ഒക്കെ ഭാഗ്യം എന്ന് ചിന്തിച്ചു നടക്കുമ്പോഴാണ് പുഴയിലൂടെ ഒഴുകി വന്ന ഗര്‍ഭ നിരോധന ഉറ കണ്ണില്‍ പെട്ടത്. കണ്ണ് വെട്ടിച്ചു മുന്‍പ് ചിന്തിച്ചത് അബദ്ധം ആയല്ലോ എന്ന് ചിന്തിച്ചു നടന്നു നടന്നു നടന്നു എത്തിയത് "നാഷണല്‍ വാട്ടര്‍ ഫ്രണ്ട് മ്യൂസിയത്തില്‍" ആണ്.പഴയ ജല വാഹനങ്ങളും മറ്റു പല ചരിത്ര ശേഷിപ്പുകളും കണ്ടു മടങ്ങുന്ന വഴി , അവിടുള്ള മറ്റു രണ്ടു മ്യൂസിയത്തിലും കൂടെ കയറി. മ്യൂസിയങ്ങളുടെ നാടാണ് യൂറോപ്പ് എന്നാണു എനിക്ക് തോന്നുന്നത്. എവിടെ നോക്കിയാലും ഒരു മ്യൂസിയം കാണും. ഒരു ഓറന്ജും പഴവും എടുത്തു കഴിച്ചു പതിയെ മുന്നോട്ടു നടന്നപോഴാണ് ജലകേളികള്‍ നടക്കുന്ന സ്ഥലത്ത് എത്തിയത്. സ്പീഡ് ബോട്ട്, ജെറ്റ് സ്കി , മറ്റു പല ജലയാനങ്ങള്‍ ...എനിക്ക് ജെറ്റ് സ്കി ഒന്ന് ഓടിക്കണമെന്ന ആഗ്രഹം തോന്നി. നാല്പതു പൌണ്ട് ആണ് അഞ്ചു മിനിറ്റ് സമയത്തേക്ക് റേറ്റ്. അവരെന്റെ ദേഹത്ത് ലൈഫ് ജാക്കെറ്റ്‌ ഒക്കെ ഇട്ടു തന്നു.ഒരു ഫോര്മില്‍ അവര്‍ക്ക് ഉത്തരവാദിത്വം ഇല്ല എന്നതില്‍ ഒപ്പിടുവിച്ചു.






ഇതൊരു മാതിരി ഓപറേഷന്‍ നടത്തുന്നതിന് മുന്‍പ് ആശുപത്രിക്കാര്‍ ചെയ്യുന്ന പോലെ. വളരെ പരിചയ സമ്പന്നരായവര്‍ ചെയ്യുന്നത് കാണാന്‍ രസമുണ്ട്. സാധനം കവാസാകി ആണ്. ചെറുതായി ആക്സിലരേടര്‍ കൊടുത്തതെ കുതിപ്പ് തുടങ്ങി. മുങ്ങിച്ചാവാന്‍ മടി ആയതു കൊണ്ട് വലിയ റേസിംഗിനൊന്നും പോയില്ല. സംഗതി കൊള്ളാം.:-)












ബസ്‌ സ്റ്റേഷനില്‍ തിരിച്ചെത്തി. വണ്ടി വരുന്നതെ ഉള്ളൂ..സത്യം പറഞ്ഞാല്‍ തിരിച്ചു ലണ്ടനിലേക്ക് പോകുന്നതിന്റെ സന്തോഷം ഉണ്ട്. ഒന്ന് ഉറങ്ങാമല്ലോ. ഈ ബസ്‌ തിരിച്ചു കാര്‍ഡിഫ് വരെയേ ഉള്ളൂ.. അവിടെ നിന്നും വേറെ ബസ്‌ ആണ്. കാരിഫില്‍ എത്തി അവിടുത്തെ ഒരു മ്യൂസിയത്തില്‍ കയറി. അവിടെ നോട്ടക്കാരിയായ ഒരു അമ്മൂമ്മയുമായി സംസാരിച്ചു കുറെ നേരം. അറുപത്തിയഞ്ചു വയസ്സായിട്ടും വെറുതെ ഇരിക്കാനുള്ള മടി കാരണം അവര്‍ ജോലിക്ക് വന്നിരിക്കുകയാണ്. നല്ല സ്ത്രീ. കൂടെ നിന്നും ഒരു ഫോട്ടോ ഒക്കെ എടുത്തു. സ്റ്റഫ്‌ ചെയ്തു വച്ച കുറെ മൃഗങ്ങള്‍. അതിന്റെ ഫോട്ടോ എടുക്കാന്‍ പാടില്ല എന്നെഴുതി വച്ചിട്ടുണ്ട്. മുഴുവന്‍ പഴകിയതാണ്. അമ്മൂമ്മ എനിക്ക് ആഗ്രഹമുണ്ടെന്ന് കരുതി എന്നെ കൊണ്ട് ആ പല്ലിയുടെയും പട്ടിയുടെയും പൂച്ചയുടെയും മൊത്തം ഫോട്ടോ എടുപ്പിച്ചു ...ഹമ്മോ..എനിക്കിത് തന്നെ വേണം.എന്നിട്ട് രഹസ്യമായി എന്നോട് പറഞ്ഞു ആരോടും പറയണ്ട. പാവം അവരെ വിഷമിപ്പിക്കണ്ട എന്ന് കരുതി കുറെ എടുത്തു എന്ന് വരുത്തി അവിടുന്ന് കടന്നു.









ഒറ്റക്കായതു കൊണ്ട് ഞാന്‍ നില്‍ക്കുന്ന ഫോട്ടോകള്‍ എല്ലാം മറ്റു ടൂറിസ്റ്റുകളുടെ വകയാണ്. പല രാജ്യക്കാരുടെ കര ലാളനം ഏല്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ച കാമറ ആണ് അത്. എന്തിനു എനിക്ക് മുന്‍പ് ഫോട്ടോ എടുത്തു തന്ന കാര്‍ഡിഫ് സുന്ദരിയുടെ വരെ.ഇതു വായിക്കുന്ന എന്റെ സുഹൃത്തുക്കള്‍ കാമറ കാണാന്‍ വരുമെന്ന് എനിക്കറിയാം. ടിക്കറ്റ്‌ വച്ചുള്ള ഷോ ആയിരിക്കും :-).ബസ്‌ വരാന്‍ മൂന്നു മണിക്കൂര്‍ ഉള്ളത് കൊണ്ട് ബൂട്ട് പാര്‍കില്‍ ഒന്ന് കൂടി കറങ്ങി.









ഒരിക്കലും മറക്കാന്‍ പറ്റാത്ത നല്ല കുറെ ഓര്‍മകളുമായി ലണ്ടന്‍ നഗരത്തിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന മറ്റൊരു ബസിലാണ് ഇപ്പോള്‍ ഞാന്‍ . നല്ല ഉറക്കം വരുന്നു. ഉറങ്ങാന്‍ ഉള്ള സമയവും ഉണ്ട്. നോം ഒന്ന് ശ്രമിച്ചു നോക്കട്ടെ. വീണ്ടും കാണാം. നല്ല ഒരു ദിവസം ആശംസിച്ചു കൊണ്ട് ....






- ജിനൂപ്









ജാമ്യം : ഞാന്‍ നല്ല ഒരു എഴുത്തുകാരന്‍ ഒന്നുമല്ലെന്ന് എനിക്കറിയാമെങ്കിലും; ക്ഷമയോടെ വായിക്കുന്ന നിങ്ങളോടുള്ള നന്ദി പറഞ്ഞാല്‍ തീരില്ല. നന്നായാലും ഇല്ലെങ്കിലും ആരെങ്കിലും വായിച്ചാലും ഇല്ലെങ്കിലും- എന്തെങ്കിലും കുത്തിക്കുറിക്കുന്ന സമയത്ത് ഒരു സമാധാനമാണ്. കുട്ടിക്കാലത്ത് പൂമ്പാറ്റയും ബാലമംഗളവും ബാലരമയും ഉണ്ണിക്കുട്ടനും ബോബനും മോളിയും ഒക്കെ വാങ്ങി തന്നു വായനയുടെ സുഖമുള്ള അനുഭവത്തെ കാണിച്ചു തന്ന അച്ഛന് നന്ദി. മുത്ത്‌ , മുത്തുച്ചിപ്പി , വനിത, മനോരമ, മംഗളം (മ വാരികകള്‍ ) ഇവയുടെ പ്രസാധകര്‍ക്കും ഇതു വാങ്ങി വായിച്ചതിനു ശേഷം സപ്ലൈ നടത്തിയ എല്ലാവര്ക്കും നന്ദി നമസ്കാരം ജയ് ഹിന്ദ്‌ .

Monday, March 12, 2012

ലണ്ടന്‍- വെയില്‍സ് യാത്ര - ഭാഗം ഒന്ന്.
















അനവധി നിരവധി തവണ
വെബ്‌ ലോകത്തില്‍ കറങ്ങി തിരിഞ്ഞു മടങ്ങി വരുന്ന വഴിക്കാണ് ഗൂഗിള്‍ അമ്മാവന്‍ എന്നെ
വീണ്ടും "മെഗാ ബസ്‌" എന്ന ബസ്‌ ഓപ്പറേറ്റര്‍മാരെ
പറ്റിയുള്ള വിവരവുമായി എത്തിയത്..മാമന്‍ ഇങ്ങനെയാണ്.ഓരോരുത്തര്‍ക്കും താല്പര്യമുള്ള
വിഷയവും കണ്ടു പിടിച്ചു ഓരോ സഹായവുമായി വരും...ചിലപ്പോ പാരയുമാണ്..സ്പൂണിന്റെ പടം വേണമെന്ന്
പറഞ്ഞാല്‍ പോണ്‍ പടങ്ങളുമായി വരും .പാവങ്ങളെ പറയിപ്പിക്കാന്‍,തല്ലു കൊള്ളിക്കാന്‍,നാണോം
മാനോം കളയാന്‍.എന്നാലും പുള്ളിക്കാരന്‍ പുലിയാ..

റെയില്‍വേ സ്റ്റേഷന്‍
പരിസരത്തോ മറ്റോ ഈ ബസ്‌ സേവനത്തെ പറ്റി വായിച്ചത് ഓര്മ വന്നു.ഒരു പൌണ്ടിന് സ്കോട്ട്ലാന്ഡ്
കൊണ്ട് പോകാമെന്നോ മറ്റോ പറഞ്ഞ്. സംഗതി കൊള്ളാം..ട്രെയിനും മറ്റു ബസ്‌ സേവനങ്ങളും ഒക്കെ,
സ്വല്പം പണം മിച്ചം വക്കണം എന്ന് കരുതി പുറത്തു പോകുന്നവന്റെ കളസത്തിന്റെ കുത്ത് വിടുവിക്കുന്നതായിരുന്നു.
പറഞ്ഞിട്ട് കാര്യമില്ല, സ്വതവേ സഞ്ചാര പ്രിയരായ മനുഷ്യര്‍ വെള്ളിയാഴ്ചകള്‍ തെരഞ്ഞെടുക്കുമ്പോള്‍ സ്വാഭാവികമായും നിരക്ക് കൂടുമല്ലോ...ഭാഗ്യം പെട്ടെന്ന് ബ്ലോക്ക്‌ ചെയ്തത് കൊണ്ട് പത്തൊന്‍പതു പൌണ്ടിന് വെയില്സിന്റെ തലസ്ഥാനമായ കാര്‍ഡിഫ് എന്ന സ്ഥലത്തേക്കും തിരിച്ചും ഉള്ള ടിക്കറ്റ്‌ കിട്ടി. പത്തു മിനിറ്റ് മുന്‍പ് പതിനഞ്ചു പൌണ്ടിന് കണ്ട ടിക്കറ്റ്‌ ആണ്, പക്ഷെ ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്യാന്‍ സിറ്റി ബാങ്കിന്റെ ചില സെക്യൂരിറ്റി നിബന്ധനകള്‍ പാലിക്കേണ്ടി വന്നത് കൊണ്ട് ഫോണില്‍ ഒരു സുന്ദരിയുമായി (ചോദ്യം മനസ്സിലായി.പക്ഷെ ശബ്ദം കേട്ടാലറിയാം സുന്ദരി ആവാതെ തരമില്ല..കട്ടായം) സ്വല്പം സംസാരിക്കേണ്ടി വന്നു.അധിക സമയം ഹോള്‍ഡ്‌ ചെയ്യേണ്ടി വന്നപ്പോള്‍ മറ്റു പലതും സംസാരിക്കാന്‍ തോന്നിയെങ്കിലും മറു തലക്കല്‍ പാവം ഇന്ത്യന്‍ കാള്‍ സെന്റര്‍ ജീവനക്കാരിയാണല്ലോ എന്നോര്‍ത്ത് സഹനഭഗവാനെ തന്നെ മനസ്സിലുറപ്പിച്ചു.അങ്ങനെ ആ സുദിനം വന്നെത്തി. നിങ്ങള്ക്ക് തോന്നാം സന്തോഷം കൊണ്ട് എനിക്കിരിക്കാന്‍ വയ്യാതെ പോയെന്നു.ശെരിയാണ്, പക്ഷെ ഇരിക്കാന്‍ വയ്യാത്തത് ഒറ്റയ്ക്ക് രണ്ടു ദിവസം പരിചയമില്ലാത്ത സ്ഥലത്ത് അലഞ്ഞു തിരിയെണ്ടാതിന്റെ ഭീകരത ഓര്‍ത്തിട്ടാണെന്ന് മാത്രം. തലേ ദിവസം പോകാനുള്ള കുറെ സ്ഥലങ്ങളുടെ ലിസ്റ്റ് ഗൂഗിള്‍ അമ്മാവനെ കൊണ്ട് നോക്കി എടുപ്പിച്ചു നാല് കഷണം പേപ്പറില്‍ ആക്കിയിട്ടുണ്ട്. അതും ഒറിജിനല്‍ പാസ്പോര്‍ട്ട്‌ കളഞ്ഞു പോയാല്‍ അഡ്രസ്‌ പോയാലോ എന്ന് ഭയന്ന് ഒരു കോപ്പിയും എടുത്തിട്ടുണ്ട്. നിയമം അനുശാസിക്കുന്നത് എല്ലാ സമയവും സ്ഥിര താമസക്കാരല്ലാത്തവര്‍ ഒറിജിനല്‍ കനിക്കനമെന്നൊക്കെ ആണ്.!.വല്ലതും കഴിക്കാന്‍ കിട്ടുമോ എന്നറിയാത്തത് കൊണ്ട് രണ്ടു പൌണ്ടിന് ആപ്പിളും (വില കുറവും ഗുണം മെച്ചവും), രണ്ടു പൌണ്ടിന് വാഴപ്പഴവും ഒരു പൌണ്ടിന് ഓറന്ജും കരുതിയിട്ടുണ്ട് ബാഗില്‍.ഈ ട്രിപ്പിനായി ഞാന്‍ ആകെ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് 80 - 100 യൂറോപ്യന്‍ പൌണ്ട് ആയതു കൊണ്ട് വീട്ടില്‍ നിന്നും ഒരു പത്തു ചപ്പാത്തിയും 2 ലിറ്റര്‍ വെള്ളവും എടുത്തിട്ടുണ്ട്.ചുരുക്കി പറഞ്ഞാല്‍ എന്റെ പ്രിയപ്പെട്ട ക്യാമറയും തുണിയുമൊക്കെ അടക്കം എന്റെ ചുമലില്‍ ആവശ്യത്തിനു ഭാരം ഉണ്ട്.നാട്ടിലല്ലാത്തത് കൊണ്ട് ഇതൊക്കെ ഒറ്റയ്ക്ക് ചുമന്നതിനു പ്രബുദ്ധരായ ചുമട്ടു തൊഴിലാളികളുമായി വഴക്കടിക്കെണ്ടതില്ല, മാത്രമല്ല നോക്കു കൂലിയും നഹീ.എല്ലാ യാത്രകളുടെയും ആരംഭം ലണ്ടന്‍ നഗരത്തിലുള്ള വിക്ടോറിയ ബസ്‌ ടെര്‍മിനലില്‍ നിന്നാണ്.അവിടെ വരെ പച്ച നിറം പൂകിയ സുന്ദരിയായ district ലൈന്‍ ട്രെയിനിലാണ് പോയത്.ആദ്യമായി ഒരു ബസ്‌ സ്റ്റേഷനില്‍ എത്തുന്നതിന്റെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല , കൃത്യമായി സ്ഥാപിച്ചിരിക്കുന്ന മാര്‍ഗ രേഖകള്‍ (സൈന്‍ ബോര്‍ഡ്‌) പത്തു മിനിറ്റ് നടന്നു കഴിഞ്ഞപ്പോള്‍ എന്നെ അവിടെ എത്തിച്ചു. ചിലപ്പോ ഞാനും എന്റെ സുഹൃത്തുക്കളും കോളേജ് പഠന കാലത്ത് പെണ് കുട്ടികളെ നഗ്ന നേത്രങ്ങള്‍ കൊണ്ട് ആനയിച്ചു കൊണ്ട് വിട്ടതില്‍ ദൈവം തമ്പുരാന്‍ സംപ്രീതനായിരുന്നിരിക്കണം.എന്തായാലും ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മെഗാ ബസിന്റെ കൌണ്ടറില്‍ അന്വേഷിച്ചു പ്ലാറ്റ് ഫോം കണ്ടെത്തി പോരാഞ്ഞു ടി വി സ്ക്രീനില്‍ നോക്കി ഉറപ്പു വരുത്തുകയും ചെയ്തു. ഒരു മണിക്കൂറോളം കാത്തിരുന്നു അവസാനം നമ്മുടെ മിടുക്കന്‍ ഡ്രൈവര്‍ വണ്ടി കൊണ്ടിട്ടു. മൊബൈലില്‍ വന്ന ടിക്കറ്റ്‌ വിവരങ്ങള്‍ കാണിച്ചു കൊടുത്തപ്പോള്‍ കുടവയറന്‍ ഡ്രൈവറും അങ്ങേരുടെ സഹായിയായ മാര്ടീനയും കൂടി എന്നെ അകത്തേക്ക് കയറാന്‍ അനുവദിച്ചു. മാര്‍തീന സാധനങ്ങളൊക്കെ ഡിക്കിയില്‍ വക്കാനും സഹായിക്കുന്നുണ്ട്.



അവിടുത്തെ സ്ത്രീകളെല്ലാം ബഹു മിടുക്കികള്‍ ആണ് .പക്ഷെ നമ്മുടെ ഇന്ത്യന്‍ സ്ത്രീകളുടെ അത്ര വരില്ല , സൗന്ദര്യവും. പക്ഷെ എല്ലാ ചെറുപ്പക്കാരികളും വ്യായാമം ചെയ്തു ശരീരം നന്നായി കാത്തു സൂക്ഷിക്കുന്നവരാണ്, അക്കാര്യത്തില്‍ അഭിനന്ദിച്ചേ മതിയാകൂ .സാരിക്കുള്ളില്‍ മറക്കാവുന്ന കുടവയര്‍ ടി-ഷര്‍ട്ട്‌ ഇടുന്നവര്‍ക്ക് യോജിക്കില്ലല്ലോ. ഇന്ത്യയില്‍ പിന്നെ കല്യാണം കഴിഞ്ഞാല്‍ സ്ത്രീക്ക് പുരുഷനും തിരിച്ചും വിധേയരാണ് . അവര്‍ ജീവിത കാലം മുഴുവന്‍ ഒന്നായി കഴിയേണ്ടവര്‍ ആണെന്നാണല്ലോ വയ്പ്പും സമൂഹം അംഗീകരിച്ചിരിക്കുന്നതും. അപ്പോള്‍ പിന്നെ എന്തും ആവാം. പക്ഷെ ഈ വിദേശികളെ സംബദ്ധിച്ച് ജീവിതം ഒരു മത്സരക്കളിയാണ്. പെണ്‍കുട്ടികള്‍ പതിനാലാം വയസ്സിലൊക്കെ കന്യകാത്വം നഷ്ടപെടുത്തി പുരുഷ സുഹൃത്തിന്റെ കൂടെ ജീവിതം ആസ്വദിക്കാന്‍ തുടങ്ങിയവരായിരിക്കും. തന്റെ ഇണയെ കൂടെ നിര്‍ത്താന്‍ കിടപ്പറ മുതല്‍ അടുക്കള വരെ മത്സരമാണ്. എവിടെ പരാജയം മണക്കുന്നോ അവിടെ നിന്നും അടുത്ത കൂട്ടിലേക്ക്. ഈ കൂട് വിട്ടു കൂട് മാറല്‍ സ്വാഭാവികം ! എന്റെ ഓഫീസിലെ സുഹൃത്ത് ഹാരി ചോദിച്ചത് പോലെ "നിങ്ങള്‍ ഇന്ത്യക്കാര്‍ക്ക് എങ്ങിനെയാണ് വികാരങ്ങളെ അടക്കി നിര്‍ത്തി വിവാഹം എന്ന ചട്ടക്കൂടില്‍ മാതാപിതാക്കളുടെ അംഗീകാരത്തോടെ എത്തിപ്പെടുന്നത് വരെ ജീവിക്കാന്‍ സാധിക്കുന്നത്. രതിയില്ലാത്ത കൌമാരം ചിന്താ സീമകള്‍ക്ക് അപ്പുറമാണ്.എങ്കിലും ഞാനതിനെ ബഹുമാനിക്കുന്നു. എന്റെ പതിനഞ്ചു വയസ്സായ മകള്‍ സ്തന-നിതംബ പ്രദര്‍ശനം നടത്തിയാലും വേദനയോടെ അത് അംഗീകരിക്കേണ്ടി വരും എനിക്ക്. കാരണം ഞാനിപ്പോള്‍ താമസിക്കുന്നത് എന്റെ മൂന്നാമത്തെ സ്ത്രീ സുഹൃത്തിന്റെ കൂടെയാണ്. അവള്‍ക്കെങ്ങനെ ഈ കുട്ടികളെ ശാസിക്കാനും നിയന്ത്രിക്കാനും കഴിയും ". ചുരുക്കി പറഞ്ഞാല്‍ , നമ്മള്‍ ആഗ്രഹിക്കുന്ന കുത്തഴിഞ്ഞ ജീവിതം നമ്മെ മനസമാധാനമില്ലാത്തവര്‍ ആക്കി തീര്‍ത്തേക്കാം. പാവം ഹാരി എവിടെ നടക്കുന്ന ബലാല്‍സംഗം , ഒളിച്ചോട്ടം ഇവയൊന്നും അറിയുന്നില്ലല്ലോ..ഹ ഹ ...ഞാനും തിരുത്താന്‍ പോയില്ല. വിശ്വാസം അതല്ലേ ചേട്ടാ എല്ലാം.....



അലങ്കാര ദീപങ്ങളും ബഹുനില മാളികകളും ഉള്ള നഗരങ്ങളും, വാഹനങ്ങളുടെ പ്രകാശം കൊണ്ട് മാത്രം വ്യക്തമാകുന്ന വനസൌന്ദര്യവും ഒക്കെ കടന്നു ബസ്‌ ഏകദേശം പതിനൊന്നു മണിയായപ്പോഴേക്കും ഒരു പാതയോര കഫേയുടെ മുന്നില്‍ നിര്‍ത്തി. ഒന്ന് സംസാരിക്കാന്‍ പോലും ആരുമില്ല, എന്റെ അടുത്താണ് സീറ്റ്‌ എന്ന് മണത്തറിഞ്ഞിട്ടാവണം തൊട്ടടുത്ത സീറ്റ്‌ കാലിയാണ്.കുറച്ചു നേരം പാട്ട് കേട്ടു. തിരക്കില്‍ കൊറിക്കാന്‍ ഒന്നും വാങ്ങിയില്ല, ഇതു വരെ ആപ്പിളിനോടായിരുന്നു മല്ലയുദ്ധം. കൃത്യമായി പറഞ്ഞാല്‍ എന്റെ മുന്നിലെ സീറ്റില്‍ ഉള്ള വിദ്യാര്ധിനികളുടെ കവിളിന്റെ നിറമുണ്ട് അവയ്ക്ക്. ആ കുട്ടികള്‍ കാര്‍ഡിഫ് യൂനിവേര്സിടിയില്‍ പഠിക്കുകയാണ് , എന്റെ കമ്പനിയില്‍ ഉള്ള ക്ലാര പഠിച്ചത് എവിടെയാണെന്ന് പിന്നീടൊരിക്കല്‍ എന്നോട് പറഞ്ഞു. അവര്‍ക്കിപ്പോ അറുപതു വയസ്സായെങ്കിലും പഴയ ഓര്‍മ്മകള്‍ പറയാന്‍ നൂറു നാവാണ്. " മനസ്സിന് പ്രായമാകാത്തവര്‍ ഭാഗ്യവാന്മാര്‍" എന്ന് അവര്‍ എപ്പോഴും പറയാറുണ്ട്‌.അതാ വനിതയുടെ പെരുമാറ്റത്തിലും മനോഭാവത്തിലും കാണാറും ഉണ്ട്. ഈ പ്രായത്തിലും അവര്‍ നാലര മണിക്കെഴുന്നേറ്റു ജോഗ്ഗിങ്ങിനു പോകുമത്രേ. പുറത്തിറങ്ങി ഒരു ചായ കുടിച്ചു. സീറ്റ്‌ ബെല്‍റ്റ്‌ ഇടാത്തതിനു എന്നെ വഴക്ക് പറഞ്ഞു എന്ന ഒറ്റ കാരണത്താല്‍ മാര്ടീനയോടു ഞാന്‍ പരിഭവത്തിലാണ്. ഇനി കൊന്നാലും മിണ്ടില്ല. അല്ലെങ്കില്‍ കലശലായ മൂത്ര ശങ്ക ഉണ്ടായപ്പോള്‍ ബസ്‌ നിര്‍ത്താന്‍ പറഞ്ഞേനെ.


ചെറിയ മഴ തൂളുന്നുണ്ട്. ഒടുക്കത്തെ തണുപ്പും. രണ്ടു ഷര്‍ട്ടും ജാക്കറ്റും ഒന്നും ഈ തണുപ്പിന്റെ മുന്നില്‍ വിലപ്പോവില്ല. "സമ്മര്‍ ആണത്രേ സമ്മര്‍ ". പ്രകൃതിയോടുള്ള എന്റെ വിദ്വേഷം മുഖത്ത് മൂത്രമൊഴിച്ചു തീര്‍ക്കണം എന്നുണ്ട്. ഒരു പേടി.ഫൈന്‍ എന്റെ പട്ടി കൊടുക്കും.



"ഇവിടെ നിന്ന് മൂത്രം ഒഴിച്ചാല്‍ ആരേലും പിടിക്കുമോ " എന്ന് ചോദിക്കണം എന്ന് കലശലായ ആഗ്രഹം ഉണ്ട്. അത് ഇംഗ്ലീഷില്‍ ചോദിക്കുമ്പോള്‍ ചിലപ്പോ പണി പാളും. സ്ത്രീകളോട് ചോദിച്ചാല്‍ ചിലപ്പോ ഞാന്‍ ജയിലില്‍ കിടക്കും അല്ലേല്‍ കോടാലിയാകും.പുരുഷന്മാരാണ് എങ്കില്‍ സ്വവര്‍ഗ രതിക്കാരന്‍ ആണെന്ന് കരുതി ഓടിക്കളയും അല്ലെങ്കില്‍ എന്റെ അടുത്ത സീറ്റില്‍ 'ആള് വരും' . ഇതെല്ലാം പാരയാണല്ലോ എന്നോര്‍ത്ത് ചിന്താ വിഷ്ടനായ ശ്യാമളന്‍ ആയി നില്‍ക്കുമ്പോഴാണ് കുടവയറന്‍ ഡ്രൈവര്‍;- അദ്ദേഹം ബസിന്റെ മറവില്‍ നിന്ന് കാര്യം സാധിക്കുന്നു. രക്ഷപെട്ടു. കാലങ്ങള്‍ക്ക് ശേഷമാണ് വഴിയരുകില്‍ നിന്ന് മൂത്രമൊഴിക്കാനുള്ള പുരുഷ സ്വാതന്ത്ര്യം തിരികെ കിട്ടുന്നത്. വഴിയില്‍ നിന്ന് മൂത്രമൊഴിക്കുന്നവര്‍ക്ക് കമ്പനി കൊടുക്കുന്നത് ഒരു ആഗോള പ്രതിഭാസമാണെന്ന് തെളിയിക്കുമാറ് വേറെ ഒന്ന് രണ്ടു പേരും എവിടുന്നോ വന്നു. സീറോ ഡിഗ്രിയിലും താഴെ തണുപ്പത്ത് "തപ്പിയെടുത്തു, തൃപ്തിയാകുന്നത്" വരെയുള്ള ബുദ്ധിമുട്ട് അനുഭവിച്ചാലേ മനസ്സിലാകൂ അനിയന്മാരെ...ബാക്കിയുള്ള യാത്രയില്‍ വാഹനത്തെ നയിക്കുന്നത് മാര്‍തീന ചേച്ചിയാണ്. മള്‍ടി-ആക്സില്‍ വോള്‍വോ ശരവേഗത്തില്‍ ഹൈവേയിലൂടെ പറത്തുന്ന ആ ധീര വനിതയോട് ആരാധനയോടെ ഒരു നിമിഷം കണ്ണടച്ചു.


കണ്ണ് തുറന്നപ്പോ ബസ്‌ എത്തി. വാച്ചില്‍ നോക്കിയപ്പോ ഞെട്ടി. വെറും ഒരു മണി. രണ്ടരക്ക് എത്തുമെന്ന് പറഞ്ഞ ബസ്‌ ആണ്. അതും ബസ്‌ സ്റ്റാന്‍ഡില്‍ അല്ലത്രേ അവസാന സ്റ്റോപ്പ്‌. മനസ്സില്ലാ മനസ്സോടെ ബാഗും എടുത്തു പുറത്തിറങ്ങി . തെരുവ് വിളക്കുകള്‍ ധാരാളമുണ്ട്. എനിക്ക് കാണാനുള്ള കാര്‍ഡിഫ് കൊട്ടാരം തൊട്ടടുത്താണ്. ഇതിനു മുന്‍പ് എവിടെ വന്നിട്ടുള്ള ഓഫീസിലെ റഷ്യക്കാരന്‍ സുഹൃത്ത്‌ സ്ഥലം അത്ര പന്തിയല്ല എന്ന് പറഞ്ഞിട്ടുമുണ്ട്. എന്ത് ചെയ്യും എന്നാലോചിച്ചു കൂടുതല്‍ ആളുകള്‍ നടക്കുന്ന ദിക്കിലേക്ക് നടന്നു. "എല്ലാവരും പോകുന്ന പാതയില്‍ പോയിട്ട് കാര്യമില്ല" എന്ന് മഹാന്മാര്‍ പറഞ്ഞതിനെ അര്‍ഥം അപ്പോള്‍ തന്നെ വ്യക്തമായി. കാരണം അവരില്‍ ചിലര്‍ ടാക്സിയില്‍ കയറിയും ചിലര്‍ കാത്തു നിന്ന വാഹനങ്ങളില്‍ കയറിയും പോയി. എന്റെ ലക്‌ഷ്യം നാല് കഷണം പേപ്പറില്‍ ആണ്.!!!!!!


തുറന്നു നോക്കി...

ദൂരെയുള്ള 'കാര്‍ഡിഫ് ബേ' എന്ന വ്യാപാര തുറമുഖ പ്രാധാന്യമുള്ള സ്ഥലമാണ് ലിസ്റ്റില്‍ ആദ്യം ഉള്ളത്. ബസ്‌ സ്റ്റോപ്പില്‍ നോക്കിയപ്പോ അവിടെക്കുള്ള വാഹന സേവനം രാവിലെ ആറുമണി മുതലാണ്‌. പണി പാളുന്നതിന്റെ ചെറിയ ലക്ഷണങ്ങള്‍ . കൊട്ടാരം ആണെങ്കില്‍ എനിക്ക് കാണാന്‍ വേണ്ടി നേരത്തെ തുറക്കുമെന്നും തോന്നുന്നില്ല. കൂട്ടം കൂട്ടമായി വെള്ളമടിച്ചു കിറുങ്ങിയ ചെറുപ്പക്കാര്‍ നടക്കുന്നുണ്ട്. "കര്‍ത്താവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല ഇവരോട് പൊറുക്കേണമേ". ഒരിടത്തിങ്ങനെ പോസ്റ്റായി ഇരിക്കുന്നത് പന്തിയല്ലല്ലോ എന്ന് മനസ്സ് പറഞ്ഞു . ആകെ അവിടെ ഒരു വലിയ ഹോട്ടല്‍ മാത്രം ഉണ്ട്.



വിശ്വ വിഖ്യാതയായ പാരിസ് ഹില്ടന്‍ എന്ന സുന്ദരിയുടെ "ഹില്ടന്‍ ഹോട്ടല്‍സ്‌". ജാടക്ക് കയറി ഒരു രാത്രിയിലെ താമസത്തിനുള്ള വാടക ചോദിച്ചു. എന്റെ മൊത്തം യാത്ര ബജറ്റിന്റെ രണ്ടിരട്ടി വേണം നേരം വെളുക്കുന്നത്‌ വരെയുള്ള കേവലം രണ്ടു മണിക്കൂറിനു. ഇനിയിപ്പോ സാക്ഷാല്‍ പാരിസ് ഹില്ടന്റെ കൂടെ കിടത്താം എന്ന് പറഞ്ഞാലും ഈ തുകക്ക് എനിക്ക് വേണ്ട. വെറുതെയല്ലടീ നിന്നെപ്പറ്റി നാട്ടുകാര് അതുമിതും പറയുന്നത്. എന്നിലെ പിശുക്കന്റെ കണ്ണ് നേരെ പതിച്ചത് ബസ്‌ കാത്തിരുപ്പ് കൂടാരത്തിലെക്കാണ്. അവിടെ അഞ്ചോ ആറോ പോലീസ് വാഹനങ്ങള്‍ നിര്‍ത്തി ഇട്ടിട്ടുണ്ട്. ഒരു ആപ്പിളും കഴിച്ചു അങ്ങനെ ഇരിക്കുമ്പോഴാണ് കടന്നാല്‍ കൂട്ടത്തില്‍ കല്ലെറിഞ്ഞ പോലെ കുറെ ആളുകള്‍ അവിടുള്ള നിശാ പബുകളുടെ ഉള്ളില്‍ നിന്നും പുറത്തേക്കു ഇറങ്ങുന്നത്. ആണുങ്ങളുടെ അത്ര വരും പെണ്ണുങ്ങളും. സിഗരട്ട് പുകച്ചും മറ്റുള്ളവരെ ചീത്ത വിളിച്ചും തോളില്‍ തൂങ്ങിയും കുപ്പി എറിഞ്ഞു പൊട്ടിച്ചും അട്ടഹസിച്ചും വീക്ക്‌ ഏന്‍ഡ് ആഘോഷിക്കുന്ന ചെറുപ്പക്കാര്‍. ചില യുവമിധുനങ്ങള്‍ ചുംബിക്കുന്നു, ചിലര്‍ പരസ്യമായി തിരക്കിട്ട രതി കേളികളിലാണ്. നമ്മുടെ നാട്ടിലെങ്ങാനും ആയിരുന്നെങ്കില്‍ സദാചാര പോലീസ് അവരെ നഗ്നരാക്കി കഴുതപ്പുറമേറ്റി നാട് കാണിച്ചേനെ, ചിലപ്പോ മുക്കാലിയില്‍ കെട്ടി ചാട്ടവാറിനു അടിക്കുക പോലും ചെയ്യും. ഇവിടെ സദാചാര പോലീസ് പോയിട്ട് സാദാ പോലീസ് മൈന്‍ഡ് ചെയ്യുന്നില്ല. സ്ഥല-കാല ഭേദം. ജഗതി ചേട്ടന്‍ പറഞ്ഞത് പോലെ നിങ്ങളുടെ അനാവശ്യം അവര്‍ക്ക് ആവശ്യമാണല്ലോ. !!..ഇതൊക്കെ ഇന്ത്യയില്‍ ഫെമിനിസ്റ്റുകള്‍ പറയുന്ന "തുല്യത, സ്ത്രീ സ്വാതന്ത്ര്യം " ഇവയിലൊക്കെ പെടുമോ എന്തോ?..എന്തായാലും എന്ത് വന്നാലും അഭിപ്രായം പറയാന്‍ ഞാനില്ല. മെയില്‍ ഷോവനിസ്റ്റ് എന്നോ മറ്റോ മുദ്ര കുത്തി പെണ്ണ് കിട്ടാതായാല്‍ ശ്രീനിയേട്ടന്‍ പറഞ്ഞ പോലെ വെടിയുണ്ടകള്‍ക്കു നേരെ വിരിമാറോ നിറമാറോ മറ്റോ കാണിക്കേണ്ടി വരും. !!!


ഒന്ന് രണ്ടു പേര്‍ എന്റെ അടുത്ത് വന്നു അവരുടെ ലോക്കല്‍ വെയില്‍സ് ഭാഷയില്‍ എന്തോ ചോദിച്ചു പൊട്ടിച്ചിരിച്ചു. സത്യം പറയാമല്ലോ നേരത്തെ ഒഴിച്ച് തീര്‍ന്നില്ലായിരുന്നെങ്കില്‍ ദൈവത്താണെ ഞാന്‍ അവിടെ മൂത്രം ഒഴിച്ചേനെ. "ഐ ആം ഫൈന്‍ " എന്ന് മാത്രം പറഞ്ഞു ഒരു മലയാളിയുടെ തനതു കഴിവായ "ഒറ്റ സ്കൂട്ടാകല്‍"...ആ മുങ്ങലിന്റെ അവസാനം ശ്വാസമെടുക്കാന്‍ പൊങ്ങിയത് പോലീസിന്റെ മുന്നിലാണ് ഞാന്‍ കാര്യം പറഞ്ഞു "ഞാന്‍ ഒരു പാവപ്പെട്ട സഞ്ചാരിയാണ്. എനിക്ക് കാര്‍ഡിഫ് ബെയില്‍ പോണം , എങ്ങോട്ട് നടന്നാല്‍ എത്താം യെമ്മാനെ" അവര് പറഞ്ഞു " ഈ സമയത്ത് മോനെ നിന്നെ ഞങ്ങള് വിടില്ല, ഞങ്ങള്‍ക്ക് നാളെ നിന്നെ പെറുക്കി എടുക്കാന്‍ ടൈമില്ല, നേരം വെളുക്കട്ടെ, എവിടുന്നു ഒരു പന്ത്രണ്ടു മൈല് കാണും" ....അവിടെ ഇരിക്കാന്‍ അനുവാദം വാങ്ങി, പിള്ളേരുടെ വെള്ളക്കളികളൊക്കെ കണ്ടു; അവിടിരുന്നു. എല്ലാവരെയും ഓരോ വാഹനങ്ങളില്‍ കയറ്റി വിട്ടു ജോലി ഒതുക്കി പോകാനൊരുങ്ങിയ അവരില്‍ ഒരു വനിതാ പോലീസ് എന്നോട് ചോദിച്ചു "കൂടെ വരുന്നോ?" . തെറ്റിദ്ധരിക്കണ്ട ! ആരോഗ്യ സുരക്ഷ മാര്‍ഗങ്ങളല്ലാതെ മറ്റൊന്നും ആ നിമിഷം മനസ്സിലുണ്ടാവില്ല. അവര്‍ മൊത്തം നാല് പേരുണ്ട് മൂന്ന് ചേട്ടന്‍ പോലീസും ഒരു ചേച്ചി പോലീസും. എന്തൊക്കെ പറഞ്ഞാലും പെണ്ണുങ്ങള് കാരുണ്യമുള്ളവരാണ്... ആ മൊശകോടന്മാര്‍ക്ക് തോന്നിയോ ഈ സഹാനാനുഭൂതി. അവരെനിക്കു നടക്കുന്ന വഴി കുടിക്കാന്‍ വെള്ളമൊക്കെ തന്നു. ഒരു നാലര ആയപ്പോഴേക്കും അവര്‍ രാത്രി പട്രോളിംഗ് നിര്‍ത്തി എന്നോട് യാത്ര പറഞ്ഞു.


ഞാന്‍ എന്റെ ലക്ഷ്യ സ്ഥാനമായ "കാര്‍ഡിഫ് ബെയിലേക്ക് " നടന്നു. നേരം വെളുത്തപ്പോഴേക്കും കാര്‍ഡിഫ് ബെയിലെത്തി. അവിടെ ഞാനും കുറെ പക്ഷികളും മാത്രം. അവിടിരുന്നു ചപ്പാത്തി പഴം കൂടി ഒറ്റ കഴിപ്പ്‌. പോരുന്നതിനു മുന്പായി ഇവിടെ ഒരു സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്ന പ്രസ്ഥാനത്തില്‍ അഞ്ചു പൌണ്ട് കൊടുത്തു രജിസ്റ്റര്‍ ചെയ്തിരുന്നു. അത് കണ്ടു പിടിക്കണം. ഈ തലസ്ഥാന നഗരി മുഴുവന്‍ പല സ്ഥലങ്ങളിലായി അവരുടെ സൈക്കിള്‍ പൂട്ടി ഇട്ടിട്ടുണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്ത നമ്മുടെ ഫോണില്‍ നിന്നും വിളിച്ചു ലോക്ക് നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ അത് അണ്‍ലോക്ക് ആവും. ഒരു പാവം അമ്മൂമ്മ എന്നോട് പറഞ്ഞതനുസരിച്ച് സൈക്കിള്‍ കണ്ടെത്തി. മുപ്പതു മിനിറ്റ് വരെ സൌജന്യം ആണ്. അതിനു ശേഷം പണം കൊടുക്കണം. ഞാന്‍ ചവുട്ടി തുടങ്ങി. എല്ലാ ഇരുപത്തഞ്ചു മിനുട്ടിലും വാച്ചില്‍ നോക്കി ഞാന്‍ പഴയ സൈക്കിള്‍ പൂട്ടി മറ്റൊരെണ്ണം എടുത്തു കൊണ്ട് പോകും. ഒരു ഇന്ത്യക്കാരന്റെ ഈ പ്രവൃത്തി കൊണ്ട് മിക്കവാറും അവര്‍ ആ പരിപാടി നിര്‍ത്തി കാണണം.ഒരു സൈക്കിള്‍ എടുത്തു "ടാഫ് ട്രയില്‍" എന്ന പ്രസിദ്ധമായ സൈക്കിള്‍ പാതയിലൂടെ കുറെ ദൂരം ചവുട്ടി ആ തവണ മാത്രം രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി ഉപയോക്ഗിക്കേണ്ടി വന്നു.വളരെ രസകരമായിരുന്നു ആ യാത്ര. മനോഹരിയായ പ്രകൃതിയെ കണ്ടു കൊണ്ട് ഒരു യാത്ര.".തിരിച്ചു വരുന്ന വഴി യൂറോപ്പില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ പാര്‍ക്ക് കണ്ടു "ബൂട്ട് പാര്‍ക്ക്"...പുഴകളും കൊച്ചു മലകളും പൂക്കളും കണ്ണെത്താത്ത ദൂരത്തോളം പച്ചപ്പും, കാറ്റ് വഴികളും,പഴയ ശിലാ സ്തൂപങ്ങളും കൊട്ടാര അവശിഷ്ടങ്ങളും ഒക്കെയായി..നയന മനോഹരങ്ങളായ കുറെ കാഴ്ചകള്‍!




കാര്‍ഡിഫ് കൊട്ടാര മതിലില്‍ ധാരാളം മൃഗങ്ങളുടെ രൂപങ്ങള്‍ കല്ലില്‍ കൊത്തി വച്ചിട്ടുണ്ട് . "ആനിമല്‍ വാള്‍" എന്നാണു അതിനെ വിളിക്കാറ്. കൊട്ടാരത്തിന്റെ അകത്തു കയറാന്‍ നാല് പൌണ്ട് നല്‍കണം. അതിനുള്ളിലൂടെ നടക്കുമ്പോള്‍ നിശബ്ദതയും ഭീകരതയും തളം കെട്ടി നിന്ന കോട്ട കൊത്തളങ്ങള്‍; ഇന്നത്തെ തലമുറയ്ക്ക് നല്‍കുന്ന "അത്ഭുത നിര്‍മിതികളുടെ ബാക്കി പത്രങ്ങള്‍ " ആണല്ലോ എന്നോര്‍ക്കാതിരുന്നില്ല. നമ്മുടെ ദേശീയ പതാക കൊട്ടാര മതിലില്‍ പാറിക്കളിക്കുന്നത് കണ്ടപ്പോള്‍ ഒരു സന്തോഷം തോന്നി, നമുക്ക് പരിചിതമായതിനെ അപരിചിത പ്രദേശത്ത് കനുംപോലുണ്ടാകുന്ന അതെ തോന്നല്‍.വളരെ പ്രശസ്തമായ "മില്ലേനിയം സ്റ്റേഡിയം" കണ്ടു. റഗ്ബി , ഫുട്ബോള്‍ , മ്യൂസിക്‌ ഇവന്റ്സ് , മോട്ടോര്‍ സ്പോര്‍ട്സ് ഇവ നടക്കുന്ന വലിയ ഭീമന്‍ സ്റ്റേഡിയമാണ് വെയില്സിന്റെ തലസ്ഥാന നഗരിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.


നാളെ കാണാനിരിക്കുന്നത് "സ്വാന്‍ സീ " എന്ന വെയില്‍സിലെ പ്രശസ്തമായ ബീച് ആണ്. ഒരു "നാഷനല് എക്സ്പ്രസ്സ്‌" ബസ്‌ ബുക്ക്‌ ചെയ്തിട്ടുണ്ട് .നാല് മണിക്കൂര്‍ യാത്ര ഉണ്ട്. അത് വരാന്‍ ഇനി നാല് മണിക്കൂറും ഉണ്ട്. കുറച്ചു നേരം മറ്റൊരു പാര്‍ക്കായ "സോഫിയാ ഗാര്‍ഡനില്" കിടന്നുറങ്ങി . നടന്നു വലഞ്ഞിരുന്നു. രണ്ടു മണിക്കൂറിനു ശേഷം എണീറ്റ്‌ പതുക്കെ നഗരം കണ്ടു നടന്നു. തിരക്ക് കൂട്ടാത്ത ജനങ്ങള്‍ , "സോറി" "താങ്ക്സ്" ഇവയൊക്കെ ഒരു ദിവസം പല തവണ ഉപയോഗിക്കുന്ന സഹായ മനസ്ഥിതിയുള്ള ആളുകള്‍. നടക്കുന്ന വഴി നാളെ വൈകിട്ട് തിരിച്ചു ലണ്ടനിലേക്കുള്ള ബസ്‌ നിര്‍ത്തുന്ന സ്ഥലം കണ്ടു പിടിച്ചു ഒരാളോട് ചോദിച്ചു ഉറപ്പാക്കാനും മറന്നില്ല. ബസ്‌ വന്നു ഇനി "സ്വാന്‍ സീ " ബീച്ചിലേക്ക്...വിശേഷങ്ങളുമായി ഉടന്‍ കാണാം :-)



Thursday, December 1, 2011

"നാടും കൂട്ടവും....."


കുറ്റി ബീഡിയും വലിച്ചു കുന്തളിച്ചിരിക്കുമ്പോഴാണ് മോഹനേട്ടന് വികാരം വരുന്നത്. പ്രണയമോ രതിയോ കുളിരോ മലയോ ഒന്നുമല്ല..നല്ല ഒന്നാന്തരം ദേഷ്യം.ഒന്നാം ഭാര്യ കമലാക്ഷി പിണങ്ങി പോയത് കൊണ്ടോ 'പഞ്ചായത്ത് വേശ്യ' സൂസി ആന്റി കതകു തുറക്കാത്തത് കൊണ്ടോ ഷാപ്പ്‌ കുഞ്ഞേട്ടന്‍ കള്ള് കടം കൊടുക്കാത്തത് കൊണ്ടോ അല്ല ,ഇതു പ്രതികാരമാണ്. സ്വന്തം കൂടപ്പിറപ്പ് മേനകയുടെ മരുമകളുടെ അമ്മാവന്റെ മകന്റെ മകളുടെ വയസ്സറിയിക്കലിനു വിളിച്ചു ഒരില ചോറ് കൊടുത്തില്ല...എന്തിനു ഒന്നറിയിച്ചു പോലുമില്ല.പോരേ പൂരം ? മോഹനേട്ടനും ഭാര്യ ഒതുക്കം ഭാര്‍ഗവിയും കൂടി നാട്ടുകാരോട് മുഴുവന്‍ പറഞ്ഞു പ്രാകി "അവനൊന്നും കൊണം പിടിക്കത്തില്ല.ഇവനൊക്കെ എന്നാ വലിയ ആളായെ?
സംഭവം വലിയ സംഭവമൊന്നുമല്ലെന്ന് പ്രിയ വായനക്കാര്‍ക്ക് തോന്നുമെങ്കിലും കൂടപ്പിറപ്പുകളായ മോഹനേട്ടനും മേനകാമണിയും ബദ്ധ ശത്രുക്കളായി എന്ന് പറഞ്ഞാല്‍ മതിയല്ലോ...തലകള്‍ ശങ്കര്‍ സിമന്റ്‌ ഇട്ടു ഉറപ്പിച്ചാലും നേരെ നോക്കാത്ത അവസ്ഥ. മേനക പെങ്ങളുടെ മകളുടെ കല്യാണം മുടക്കാന്‍ മോഹനേട്ടന്‍ 5 വട്ടം വെടി വഴ്പാട് നടത്തി എന്നൊക്കെ നാട്ടില്‍ സംസാരം..മോഹനേട്ടന്റെ മകന്‍ പത്താം ക്ലാസ്സ്‌ തോല്‍ക്കാന്‍ മുട്ടയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പടം വരച്ചു കുഴിച്ചിട്ടു എന്ന് പറയുന്നവരും കുറവല്ല ..ചിലപ്പോ അസൂയാലുക്കള്‍ ആവാനും മതി...മലയാളി അല്ലെ...അസൂയയും കുശുമ്പും വന്നില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളു!!!..അതും കൂടപ്പിറപ്പുകളോടും അയല്‍ക്കാരോടും...:-)
സ്വന്തം ജീവിതത്തില്‍ എവിടെയൊക്കെ വെളിച്ചം വേണമെന്നും എതിലേയൊക്കെ അത് സ്വീകരിക്കാമെന്നും എത്ര കാലം വേണമെന്നും ഒക്കെ ആരാണ് തീരുമാനിക്കേണ്ടത്? യാതൊരു അടിസ്ഥാനവുമില്ലാത്ത "ഈഗോ" മൂലം പല ആളുകള്‍ക്കും അവര്‍ അര്‍ഹിക്കുന്ന പ്രാധാന്യം സമൂഹം നല്‍കാതെ പോകുന്നു. തിരക്കുകള്‍ക്കിടയില്‍ ആളുകള്‍ പലതും മറക്കാരുണ്ട് , ഉദാഹരണത്തിന് വളരെ കാലേ കൂട്ടിയുള്ള ‍ ക്ഷണനങ്ങള്‍ , തിരക്ക് മൂലമോ അറിവില്ലായ്മ കൊണ്ടോ മുന്ഗണനാ ക്രമം തെറ്റിക്കല്‍, മറ്റുള്ളവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ അവരെ സംബോധന ചെയ്യാതിരിക്കല്‍ ..തുടങ്ങി പലതും. !!!... ഇതിനൊക്കെ അറിയാതെ കാരണഭൂതരായവര്‍, ഇത്തരത്തിലുള്ള വാശിയും, കാഴ്ചപ്പാടുകളും ഉള്ള മഹാനുഭാവന്മാരോട് എങ്ങാനും "ക്ഷമ" പറഞ്ഞു പോയാല്‍ തീര്‍ന്നു...അവര്‍ക്കപ്പോള്‍ "ഇനി ഇവന്‍ എന്റെ കാലു പിടിക്കട്ടെ" എന്നാവും ഭാവം. ഇതിലെ കുറ്റാരോപിതന്‍ ഒരു ക്ഷമാശീലനും പ്രശ്നങ്ങളില്‍ നിന്നും കഴിവതും ഒഴിവായി നില്‍ക്കണം എന്നാഗ്രഹിക്കുകയും ചെയ്യുന്ന "മര്യാദ രാമന്‍" ആണെന്നിരിക്കട്ടെ...അവനെ കൊണ്ട് ചെയ്ത തെറ്റിന് "വീട്ടു ജോലി" വരെ ചെയ്യിപ്പിച്ചിട്ട്-ക്ഷണിച്ച ചടങ്ങില്‍ പങ്കെടുക്കാതെ വിദ്വാന്‍ "മിടുക്കനാവുക"യും ചെയ്യും, എന്നുള്ളത് പലര്‍ക്കും അനുഭവം!..അവരുടെ ഭാവം കണ്ടാല്‍ ഞങ്ങള്‍ അംഗീകരിക്കപ്പെടേണ്ടവരാണെന്നും ഒരിക്കലും തെറ്റ് പറ്റാത്തവരാണെന്നും ഒക്കെ തോന്നിപ്പോകും....എവിടെ ?!.. ഇടിച്ചു പിഴിഞ്ഞ് ചാറെടുത്തത്‌ പോരാഞ്ഞു ...നാട്ടുകാരോട് "വിഷയം " പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞില്ലെങ്കില്‍ ഇഷ്ടന്മാര്‍ക്കും ഇഷ്ടത്തികള്‍ക്കും ഉറക്കം വരില്ലെന്നത് വാസ്തവം :-).
എന്നാല്‍ മേനകാ മണിക്ക് പണി കിട്ടിയത് പുന്നാര മോളുടെ പെണ്ണ് കാണലിനാണ്. സുഖാന്വേഷണതോടൊപ്പം ദല്ലാള്‍ ഒറ്റ അലക്കല്‍.. "ഹല്ലാ...ദേ പോണു ..പെണ്ണിന്റെ അമ്മാവന്‍..ഞങ്ങള് പണ്ടേ വല്ല്യ ഇഷ്ടക്കാരാ, എടൊ മോഹനാ"...ഇതും പറഞ്ഞു ചെക്കന്റെ പിതാജിയുടെ നേരെ ഒരു നോട്ടം.അതിന്റെ മേന്മ കണ്ടാല്‍ അങ്ങേരു മോഹനന്‍ അവര്‍കള്‍ക്ക് ഒരു "വിജയ്‌ മല്ല്യ" പരിവേഷം കൊടുത്ത ഗുമ്മുണ്ട്..കുടുംബവുമായി നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള ബന്ധം സ്ഥാപിക്കാം, അങ്ങനെ ചെക്കന്‍ വീട്ടുകാരുടെ വിശ്വാസ്യത നേടാം എന്നൊക്കെയുള്ള പരമു ആശാന്റെ പദ്ധതി പാളി ..മേനക ചേച്ചിക്കാണേല്‍, മനസ്സില്‍ അമൃതാഞ്ജന്‍ തേച്ച പോലൊരു പൊള്ളല്‍ .അമ്മാവച്ചാരാണെങ്കില്‍ ഞാനീ പഞ്ചായത്തില്‍ പോലുമുള്ള ആളേ അല്ല എന്നാ രീതിയില്‍ പിന്നാമ്പുറത്തെ റോഡിലൂടെ "പുത്തൂരം " കള്ള് ഷാപ്പിലേക്ക് വച്ച് പിടിച്ചു....
പിണക്കത്തിനു ആധാരമായ "വലിയ-ചെറിയ" കഥകള്‍ ഒക്കെ വിവരിച്ചു വന്നപ്പോഴേക്കും ചെക്കനും കൂട്ടരും സ്റ്റാന്റ് വിട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ....
.++++++--------++++++++-----------++++++++++----------------+++++++++----------++++നൂറ്റാണ്ടിലെ ഗുണപാഠം:ഭിത്തിയിലെ ചെറിയ ഓട്ടകള്‍ അപ്പപ്പോള്‍ അടക്കുക. അല്ലെങ്കില്‍ അവ വലുതാകുമ്പോള്‍ അയല്‍ക്കാര്‍ ഒളിഞ്ഞു നോക്കും..-----------------------------------------------------------------------------------------------------------------Disclaimer (ജാഡ )The image has been taken by the author from Edinburgh Castle Scotland.The names or situations mentioned in the post might not be real

Tuesday, February 8, 2011

അനന്തം.....

ചാത്തുട്ടി മാസ്ടരുടെ മകന്‍ സുനി ഒരു ഓര്മച്ചുഴിയിലാണ്. പ്രപഞ്ചത്തോളം വളര്‍ന്നു നേര്‍ത്തു നേര്‍ത്തു ഇല്ലാതാവുന്ന ഒരു നീര്‍ വലയം.അനാമികക്ക്..ഞാന്‍ അനാമികയെ കണ്ടത് നിലാവുള്ള,.... നക്ഷത്രങ്ങളുള്ള രാത്രിയില്‍ ആയിരുന്നില്ല ,മഴയുടെ നനുത്ത സ്വാന്തനമുള്ളപ്പോള്‍ ആയിരുന്നില്ല, ...ഇളം കാറ്റ് വീശുന്ന സായം സന്ധ്യകളിലായിരുന്നില്ല. എന്തിനു ...തുളസിക്കതിര്‍ ചൂടി അമ്പലത്തില്‍ തൊഴുമ്പോള്‍ ആയിരുന്നില്ല. സാഹിത്യത്തിലും സിനിമയിലും പ്രണയം കിളിര്‍ക്കുന്നതിനു ഇങ്ങനെ ഒക്കെ ഒരു പശ്ചാത്തലം ഉണ്ടായിരുന്നു. ഇതൊക്കെ ഇല്ലാതിരുന്നിട്ടും നീ എന്റെ മനസ്സില്‍ കുടിയേറി. അതിനു ആഴ്ചകളോ മാസങ്ങളോ വേണ്ടി വന്നില്ല. ഒരു നിമിഷത്തിന്റെ ഒരംശം മതിയായിരുന്നു. "ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് " എന്നപോലെ. എന്നാല്‍ അതൊരിക്കലും; അല്ലെങ്കില്‍ അതിനെ ഒരിക്കലും ഞാന്‍ പ്രണയം എന്ന് വിളിച്ചിട്ടില്ല. അതിനുമപ്പുറം ദിവ്യമായ ഒരു ആരാധനയായിരുന്നു, എനിക്ക് നിന്നോടുണ്ടായിരുന്നത്. ആ നോട്ടത്തില്‍ നീ നിശബ്ദമായി ഒളിച്ചു വച്ചിരുന്ന വികാരം എന്തായിരുന്നു എന്നത് , ഏകാന്തതയില്‍ എന്നെ നോവിക്കുന്ന ഒരു ചോദ്യമായി ഇന്നും അവശേഷിക്കുന്നു. നിന്നെ പിരിയാന്‍ എന്റെ മനസ്സ് തീരുമാനിക്കുമ്പോഴും എനിക്ക് നിന്നെ പൂര്‍ണമായി ഇറക്കി വിടുവാന്‍ കഴിയുമായിരുന്നില്ല. നമ്മള്‍ രണ്ടു പേരും ഇരുവഴികളിലായി ലോകത്തിന്റെ പല കോണുകളില്‍ എത്തി. എന്നിട്ടും വിരഹം എന്ന വികാരത്തിന്റെ ആഴം എന്നെ ശൂന്യതയില്‍ നിന്നും ഏകാന്തതയിലേക്ക് പറിച്ചു നട്ടു. നീ എന്നിലേല്പിച്ച മുറിവ് ഒരു പളുങ്ക് പാത്രം പൊട്ടി വീണത്‌ പോലെയായിരുന്നു. ആ തിരിച്ചറിവായിരിക്കാം എനിക്ക് നിന്നോടുള്ള ഇഷ്ടത്തിന്റെ കാതല്‍.നീ എനിക്ക് വേണ്ടി പിറന്നവള്‍ ആണെന്ന് കരുതിയത്‌ എന്റെ തെറ്റായിരുന്നു. ആ തെറ്റ് ഏറ്റു പറഞ്ഞു കൊണ്ട് തന്നെ , നീ എന്റെ മനസ്സിന്റെ ഒരു നല്ല ശതമാനം കയ്യടക്കിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം അറിയിക്കുകയാണ്....ഇന്നും നീ ഇല്ലാതെ , നിന്നെ കുറിച്ച് ആലോചിക്കാതെ ഒരു ദിവസം പോലും കടന്നു പോകാറില്ല.....ഇനി എങ്കിലും നീ എന്നെ മനസ്സിലാക്കി തിരിച്ചു വരും എന്ന് ഞാന്‍ കരുതുന്നു . ആ പ്രതീക്ഷയാണ് എനിക്ക് കാലത്തിനെതിരെ തുഴയാനുള്ള കരുത്തു പകരുന്നത്.സുനി .
കാലം തെറ്റി തന്നിലെതിയ പ്രണയ കുറിപ്പിലെ വരികളിലൂടെ ഓടി മടുത്തു അനാമികയുടെ കണ്ണുകള്‍ വിയര്‍ത്തു. ഉരുണ്ട തുള്ളികള്‍ ചുക്കി ചുളിഞ്ഞ മാംസത്തിലൂടെ ഒലിച്ചിറങ്ങി എവിടെയോ പോയി മറഞ്ഞു. ഈ വാര്‍ധക്യത്തിലും തന്നിലൊരു ചെറുപ്പക്കാരന്റെ മനസ്സ് ഒളിച്ചിരിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ സുനി ആ കത്തില്‍ ഒരു മുത്തമിട്ടു പഴയ ട്രങ്ക് പെട്ടിയില്‍ മടക്കി വച്ച്, അനാമികയുടെ കണ്ണുകളില്‍ നോക്കി ഇരുപ്പായി.
സൗഹൃദം പ്രണയത്തിന്റെ കുപ്പായമിട്ടതറിഞ്ഞില്ല. നഷ്ടമായത് നീണ്ട അമ്പതു വര്‍ഷങ്ങള്‍.

ഓര്‍ക്കുമ്പോള്‍ ചിരി പൊട്ടുന്നു....മനസ്സില്‍ കിനിഞ്ഞിറങ്ങിയ നോവ്‌ അതൊരു അട്ടഹാസമാക്കാന്‍ നിര്‍ബന്ധിച്ചു. വഴങ്ങിയില്ല. ഈ സുവര്‍ണ നിമിഷങ്ങളില്‍ വഴങ്ങാന്‍ പാടില്ല. !... സ്നേഹം ജനിക്കുന്നു ,വളരുന്നു വലുതാവുന്നു..പിണക്കിയും അകത്തിയും കൊന്നാലും ചാവാത്ത ജീവബീജമായി അത് മനസ്സിലുറങ്ങുന്നു.വളര്‍ന്നു വലുതാകാന്‍ മറ്റൊരു ഗര്‍ഭ പാത്രവും കാത്ത്.
ഭാഗ്യമെന്നേ പറയേണ്ടു , ആ പഴയ വൃദ്ധ മന്ദിരത്തിലെ അന്തേവാസികള്‍ക്ക് സ്നേഹം നിഷിദ്ധമായിരുന്നില്ല .!!!.

Monday, January 17, 2011

"മനോഭാവം" -നമ്മുടെ, അവന്റെ, അവളുടെ,എന്റെ, നിങ്ങളുടെ, അദ്ധേഹത്തിന്റെ, അവരുടെ...

ഈ ചെറിയ അനുഭവം, അത്ര കണ്ടു ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണോ എന്ന് ഇപ്പോഴും ഒരു സംശയം ഇല്ലാതില്ല. എങ്കിലും ഈയുള്ളവന്റെ തോന്നല്‍ ഇവിടെ കുറിക്കട്ടെ!


ഗുമു ഗുമാന്നു നാഴികക്ക് നാല്പതു വട്ടം പറയുമെങ്കിലും... മനോഭാവം എന്നത് വളരെ വിശാലമായ അര്ഥമുള്ള ഒരു വാക്കാണെന്നു മനസ്സിലാക്കിയത് ഇക്കഴിഞ്ഞ പുതുവത്സര പിറവിയിലാണ് ."എല്ലാത്തിനും അതിന്റേതായ സമയമു"ള്ളത് (കടപ്പാട് : ദാസന് ആന്ഡ് വിജയന് )കൊണ്ട് ആരെയും കുറ്റപ്പെടുത്താന് കഴിയുകയുമില്ല.

ഒരാഴ്ച മുഴുവന് ബാംഗ്ലൂര് നഗരത്തില് ചുറ്റി തിരിഞ്ഞു ബോറടിച്ച എന്റെ പിതാവും ഞാനും നാട്ടിലേക്ക് പോകുവാന് തീരുമാനിച്ചു. ഏതോ ഒരു നിമിത്തം പോലെ ടിക്കറ്റ് കിട്ടിയത് ഡിസംബര് മുപ്പത്തി ഒന്നിനും. തീരുമാനമായി; ഇത്തവണത്തെ "ന്യൂ ഇയര്" ട്രെയിന് യാത്രക്കിടയില് എത്തിപെട്ടെക്കാവുന്ന ഏതെങ്കിലും "മൊബൈല് സിഗ്നല് രഹിത" കുഗ്രാമത്തിലോ,വനാന്തരത്തിലോ ആവാനും ആവാതിരിക്കാനും സാധ്യത ഉണ്ട്.
അടുത്ത സീറ്റില് ഉള്ള തമിഴ് കുടുംബവും ഇരു ചെവികളിലും ഹെഡ്സെറ്റ് തിരുകിയ അവസ്ഥയില് "ഒരു സങ്കീര്‍ത്തനം പോലെ" വായിച്ചു കൊണ്ടിരുന്ന പെണ്കുട്ടിയും പത്തു മണി ആയതേ "ചേട്ടാ ലൈറ്റ് കെടുത്തണം, ഉറങ്ങാന് പോകുവാ " എന്ന രീതിയില് ഉള്ള നോട്ടം എടുത്തെറിഞ്ഞപ്പോള്, വേറെ നിര്വാഹമില്ലാതതിനാല് ടിക്കറ്റ് എടുത്തതിന്റെ അവകാശത്തില് എനിക്ക് പതിച്ചു കിട്ടിയ ചാതുരാക്രുതിയിലേക്ക് ഒതുങ്ങി കൂടാന് നിര്ബന്ധിതനാവുകയും ചെയ്തു.

കഴിഞ്ഞ കുറെ വര്ഷങ്ങളില് സുഹൃത്തുക്കളുടെ ഒപ്പം ആഘോഷിച്ച രസകരങ്ങളായ "ന്യൂ ഇയര്" രാത്രികളെയും അയവിറക്കി അങ്ങനെ കിടക്കുമ്പോഴാണ് എവിടെ നിന്നോ ഒരു മാപ്പിളപ്പാട്ടിന്റെ ശീല് കേട്ട് തുടങ്ങിയത്. ഏതോ ചടങ്ങും കഴിഞ്ഞു മടങ്ങുന്ന ഒരു "മ്മിണി ബല്യ" ഒരു കുടുംബം. മുല കുടിക്കുന്ന കുഞ്ഞും അമ്മയും, നാല്-അഞ്ചു വയസ്സായ രണ്ടു മൂന്നു ആണ്കുട്ടികളും പെണ്കുട്ടികളും, ഏകദേശം നാല്പത്തഞ്ചുഉം എഴുപതും വയസ്സ് കണ്ടേക്കാവുന്ന രണ്ടു സ്ത്രീകളും , പതിനഞ്ചു , ഇരുപത്തിനാല് ,മുപ്പത്തി അഞ്ചു , നാല്പത്തി രണ്ടു വയസ്സ് പ്രായം ഏകദേശം കണ്ടേക്കാവുന്ന നാല് പുരുഷ കേസരികളും , പതിനാറു വയസ്സ് കണ്ടേക്കാവുന്ന രണ്ടു പെണ് തരികളും !. ഇതാണ് ആ സംഘത്തിന്റെ ഒരു ഏകദേശ രൂപം.
എത്തി വലിഞ്ഞു താഴത്തെ ബര്ത്തിലേക്ക് നോക്കി. ഉറക്കത്തിനു ഭംഗം വന്നാല് വെറുപ്പ് പ്രകടിപ്പിക്കാറുള്ള അച്ഛന് അതാ, എണീറ്റിരുന്നു ചെറുതായി താളം പിടിച്ചു ആസ്വദിക്കുന്നു. പാട്ടുകള് മാപ്പിളപ്പാട്ടില് നിന്നും ചുവടുമാറി, സിനിമ ഗാനങ്ങളുടെ ചുവടു പിടിച്ചു പഴയ ഭക്തി ഗാനങ്ങളും നാടന് പാട്ടുകലുമൊക്കെയായി രസം പിടിക്കുകയാണ്. ഇതിനു മികവു പകരാന് ചെറുതായി കൈ കൊട്ടുകയും നൃത്തം ചവിട്ടുകയും ചെയ്യുന്നുണ്ട് അവര്. മുഖം കണ്ടാലറിയാം അവരത് നന്നായി ആസ്വദിക്കുന്നുണ്ട്. തല പൊക്കി മനസ്സ് കൊണ്ടെങ്കിലും അവരുടെ ഒപ്പം കൂടുന്നവരുടെ എണ്ണം നിമിഷം പ്രതി വര്ധിക്കുന്നുമുണ്ട്. ഹാ...എന്ത് രസം.... ഇതാണ് ജീവിതം...കപട സദാചാരവും മാന്യതയും കുലം കുത്തി വാഴുന്ന ഈ ദേശത്ത് ജീവിതം വലിയ ഒരു "ആന" ആണെന്ന് വിചാരിക്കാതെ വളരെ ലഘുവായി മുന്നോട്ടു നീങ്ങുന്നവരുമുണ്ടല്ലോ...

ഇതിനു മുന്പുള്ള പല ട്രെയിന് യാത്രകള് കയ്പ്പും മധുരവുമേറിയ പല അനുഭവങ്ങളും ഈയുള്ളവന്റെ ജീവിതത്തില് തന്നിട്ടുണ്ട്..പരസ്പരം ഒരക്ഷരം മിണ്ടാതെ ഒരു യാത്ര മുഴുവന് പൂര്ത്തിയാക്കിയതും , രാത്രി ഒരു പോള കണ്ണടക്കാതെ വാചകമടിച്ചു ഇരുന്നതും, ഇപ്പോഴും നിലനില്ക്കുന്ന സുഹൃദ് ബന്ധങ്ങള് തന്നതും, പരിചയപ്പെടാനായി "ഇദ്ധേഹം എങ്ങോട്ടാണാവോ?" എന്ന് ചോദിച്ചപ്പോള് "അറിഞ്ഞിട്ടിപ്പോ തനിക്കെന്താ കാര്യം?" എന്ന് മറു ചോദ്യം വരെ കേള്ക്കേണ്ടി വന്നതും ഇതു പോലുള്ള ഒരു ട്രെയിന് യാത്രയില തന്നെയാണ്. അവരുടെ ഒപ്പം കൂടി "ഓളം" വയ്ക്കാന് മനസ്സ് വെമ്പുന്നുണ്ടെങ്കിലും, ആ സംഘാങ്ങങ്ങളുടെ പ്രതികരണത്തെക്കുറിച്ച് ആശങ്ക ഉടലെടുത്തത് കൊണ്ട് സംയമനം പാലിച്ചു.

"ഇയ്യാള്ക്ക് ഒന്നും ഉറക്കമില്ലെടോ ?..നാളെ രാവിലെ എണീക്കെണ്ടതാണ്..." ശബ്ദം നമ്പര് ഒന്ന്.

"നമ്മളൊക്കെ എന്നും ഉറങ്ങുന്നതല്ലേ ചേട്ടാ. ഒരു ഒരു മണിക്കൂര് ന്യൂ ഇയര് ആയി ക്ഷമിച്ചു കൂടെ". ശബ്ദം നമ്പര് രണ്ടു.

"നിങ്ങളിത് നിര്ത്തുന്നോ ഇല്ലയോ. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം.റെയില്‍വേ പോലീസിനെ വിളിച്ചാല് എല്ലാത്തിന്റെം കുതിര കളി നില്ക്കും." ഒന്നാമത്തെ ശബ്ദത്തിന്റെ ഉടമ.

കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ,ഒരു പറ്റം ആളുകളുടെ രസം തല്ലികെടുത്തി കൊണ്ട് കമ്പാര്ട്ട്മെന്റിന്റെ അറ്റത്ത് നിന്നെവിടെ നിന്നോ വന്ന ആ വില്ലന് പോയി മറഞ്ഞു. ആ മാന്യന്റെ മുഖത്ത് എന്തെന്നില്ലാത്ത ഒരു സമാധാനം ഉറഞ്ഞു കൂടുന്നതായി കാണപ്പെട്ടു. ഒരു ഇരുപത്തെട്ടു മുപ്പതു വയസ്സ് പ്രായം കണ്ടേക്കാവുന്ന ആ പ്രിയ സുഹൃത്ത് ഈ പ്രായത്തില് ഇത്ര കാര്ക്കശ്യം കാണിക്കാന് പാടില്ലായിരുന്നു എന്നെന്റെ മനസ്സ് പറഞ്ഞു. ഞാനും അവിടെ നിന്നും എവിടെ നിന്നും ഇറങ്ങി വന്ന മറ്റു രണ്ടു ചെറുപ്പക്കാരും ചേര്ന്ന് ആ സംഘത്തെ ആശ്വസിപ്പിക്കാന് ഒരു ശ്രമം നടത്തി. കൊച്ചു കുട്ടികള് ആകെ സങ്കടപ്പെട്ടു ഉറക്കം പിടിക്കാന് തുടങ്ങി. ഒരു പതിനൊന്നര ആയിക്കാണണം ...തല നരച്ച ഒരു അമ്പത് വയസ്സില് കുറയാത്ത ചേട്ടന് എണീറ്റ് വന്നു ഒറ്റ ചോദ്യം "നിങ്ങള്ക്കൊന്നും ന്യൂ ഇയര് ഇല്ലേടാ പിള്ളേരെ??".ഞങ്ങള് ഒന്നടങ്കം പറഞ്ഞു "പിന്നില്ലാതെ". പന്ത്രണ്ടു മണി. ആ ട്രെയിനില് ഉള്ള മുഴുവന് യാത്രക്കാരെയും വിളിച്ചുണര്ത്തി ന്യൂ ഇയര് വിഷ് ചെയ്തു. ചിലരൊക്കെ തിരിച്ചു വിഷ് ചെയ്തു.ചിലരാവട്ടെ മധുരവും കേക്കും തന്നു. മറ്റു ചിലര് അവരുടെ ജീവിതത്തില് ഇത്ര നന്നായി ഉറങ്ങിയിട്ടില്ല എന്നാ മട്ടില് തിരിഞ്ഞു കിടന്നു. നിര്ത്തിയ സ്റ്റേഷനില് എല്ലാം ഇറങ്ങി , കച്ചവക്കാരെയും, യാത്രക്കാരെയും, തൊഴിലാളികളെയും , ആരെയും വിടാതെ മുഴുവന് വിഷ് ചെയ്തു. ജീവിതത്തിലെ ഒരു നല്ല ദിവസം നഷ്ടപെടുതാന് താല്പര്യമില്ലാത്ത പത്തു പന്ത്രണ്ടു പേരായിരുന്നു ആ സംഘത്തില്.

ഇതു പോലെ മനസ്സില് തട്ടിയ മറ്റൊരനുഭവം ആലപ്പുഴ -കോട്ടയം ബോട്ട് യാത്രയിലാണ് ഉണ്ടായത്.ഒരു സുഹൃത്തിന്റെ ചേച്ചിയുടെ കല്യാണത്തിന് പോയി മടങ്ങുമ്പോള്‍ ഒരു കൌതുകത്തിന് പത്തു രൂപ മുടക്കി 'നാല് മണിക്കൂര്' യാത്ര ചെയ്തെങ്കിലും, നിഷ്കളങ്കത നിറഞ്ഞ, ജീവിതത്തില് വലിയ തിരക്ക് പിടിക്കാത്ത, മറ്റുള്ളവരെ പരിഗണിക്കുന്ന ഒരു പറ്റം നല്ല മനുഷ്യരെയാണ് കാണാന് പറ്റിയത്. ട്രാഫിക് സിഗ്നലില് അഞ്ചു മിനിറ്റ് തികച്ചു കിടക്കാന് വിമുഖത കാണിക്കുന്ന നമ്മില് പലരും അവരില് നിന്നും പലതും പഠിക്കാനുണ്ട്. സ്കൂള് കുട്ടികള്ക്ക് കണക്കു പറഞ്ഞു കൊടുത്തും , പച്ചക്കറി അറിഞ്ഞും , അടക്കം പറഞ്ഞും, വെള്ളപ്പരപ്പിലെക്കും വിദൂരതയിലെക്കും കണ്ണ് നട്ടും ഇരിക്കുന്നവരുടെ മുഖം, ആ രസം കൊല്ലികളുടെ മുഖവുമായി താരതമ്യ പഠനത്തിനു വച്ചാല് .......!!!?

സേലം സ്റ്റേഷനില് എത്തിയപ്പോള് ഒരു മുംബൈ വണ്ടി കിടക്കുന്നു. ഉച്ചത്തില്‍ "ഹാപ്പി ന്യൂ ഇയര്" പറഞ്ഞു എല്ലാവരെയും വിഷ് ചെയ്തു. പരിപാടിയൊക്കെ നിര്ത്തി പതിയെ ഉറങ്ങാമെന്ന് ചിന്ത എല്ലാവരും പങ്കു വച്ചപ്പോഴാണ് "എന്നാ പ്രശ്നം , എങ്കെ എങ്കെ?? " എന്ന് ചോദിച്ചു കൊണ്ട് മൂന്നു കാക്കിധാരികള് കയറിയത്. പറഞ്ഞു കേട്ട ചരിത്രങ്ങളുടെ "അടി"സ്ഥാനത്തില് , സ്ഥാനത്തിനു അടി കിട്ടാനുള്ള സാധ്യത തള്ളിക്കളയാന് പാടില്ല. തടിച്ചു കൊഴുത്ത് ഒരു കപ്പടാ മീശക്കാരന് ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു. എന്റെ അടുത്ത് വന്നപ്പോള് ദശാബ്ദങ്ങളായി നോക്കി നടന്ന പിടികിട്ടാ പുള്ളിയെ കണ്ട വണ്ണം ഒന്ന് നിന്ന് ..ദൈവത്താണെ, ഉള്ളൊന്നു കാളി!... അയ്യാള്ക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. കൈ നീട്ടി... ഒറ്റ ഷേക്ക് ഹാന്ഡ് ...പോരാഞ്ഞു തമിഴ് ഇംഗ്ലീഷ് ചുവയില് സണ്‍ മൊഴിമാറ്റ-സിനിമാ ഡയലോഗ് പോലെ ഒറ്റ കാച്ച് . "ഹാപ്പി ന്യൂ ഇയര്".

വാല് : ഇത്രയൊക്കെ ആളുകളുടെ;- അത്ര കണ്ടു സങ്കീര്ണ്ണം അല്ലാത്ത ഒരു വിഷയത്തെ അധികരിച്ചുള്ള "മനോഭാവം", എല്ലാത്തിനെയും 'അനാവശ്യ' ഗൌരവത്തില് കാണുന്നവര് ഒന്ന് കീറി മുറിച്ചു നോക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്- എന്നാണു ഈയുള്ളവന്‍ ഉള്‍പ്പെടെ ഉള്ള ഒരു പറ്റം സമാധാന കുതുകികളുടെ അന്നത്തെ കണ്ടെത്തല്‍ :-)

-January 2011

Saturday, April 17, 2010

ആ 'തീവണ്ടിയും' ഞാനും !!!....

ഇനിയെന്ത് പറയും എന്നാലോചിച്ചു ഓര്‍മകളെ ഒന്ന് പുറകിലേക്കോടിച്ചു നോക്കിയപ്പോഴാണ്, അതിലും വേഗത്തില്‍ ഒരു തീവണ്ടി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും സയറനും മുഴക്കി മുന്‍പോട്ടു വരുന്നത്......എന്നാല്‍ പിന്നെ അത് തന്നെയാവട്ടെ !!!



കുറെ അങ്കലാപ്പുകള്‍ക്കും ഓട്ട പ്രദക്ഷിനങ്ങള്‍ക്കും ശേഷം കിട്ടിയ ഒരു ഊര്‍ജ തന്ത്ര ബിരുദ് സര്‍ടിഫിക്കെറ്റുമായി "ഇനി എന്ത് ?" .എന്ന ചോദ്യം എന്നോട് തന്നെ പലവട്ടം ചോദിച്ചു കൊണ്ട് പാലക്കൊമ്പേല്‍ സുനിലേട്ടന്റെ പലചരക്ക് കടയില്‍; ഒരു നിറപറ അരിച്ചാക്കിന്റെമുകളില്‍ കയറി നിശബ്ദനായി ഇരിക്കുകയാണ്. പച്ച അരി തിന്നാല്‍ പിത്തം പിടിക്കുമെന്ന് ഓര്മ വച്ച കാലം മുതല്‍ അമ്മ പറയാറുണ്ടെങ്കിലും, മനസ്സിലെ പിരിമുറുക്കത്തിന് ഒരു അയവ് കിട്ടാന്‍ ഓരോ അരിമണി എടുത്തിട്ട്" കറുമുറാ" ചവച്ചു.... ഞാന്‍ ടെന്‍ഷന്‍ ആകുന്ന സെല്‍ഫ് ഗോള്‍ അടിച്ചു മനസ്സിനെ അവതാളത്തില്‍ ആക്കുന്നതിനു പുറമേ, നാട്ടുകാരും സുഹൃത്തുക്കളും എന്ന് വേണ്ട അവസാന ആശ്രയമായ വീട്ടുകാര്‍ വരെ എന്റെ ഭാവിയെ പറ്റി ഒരുമിച്ചു ആവലാതി കാണിക്കാന്‍ തുടങ്ങിയപ്പോഴാണ് പതിയെ പുതിയ ഒരു മേച്ചില്‍ പുറം കണ്ടു പിടിക്കെണ്ടതിന്റെ ആവശ്യകതയെ പറ്റി ഒരു ഉള്‍വിളി കാര്യമായി ഉണ്ടാവുന്നത്.... ഒരു 'ബി. എഡും ' കൂടി എടുത്താല്‍ ഒരു അധ്യാപകനായി വിലസാം എന്ന ആഗ്രഹം ആസ്ഥാനതാണെന്ന് എന്റെ ഒരു പ്രിയ സുഹൃത്തിന്റെ അനുഭവത്തില്‍ കൂടി പഠിച്ചപ്പോള്‍ ആ മേഖല അങ്ങ് വിട്ടു... അഞ്ചു മുതല്‍ എട്ടു ലക്ഷം രൂപ കൊടുക്കാതെ ആ പരിസരത്തോട്ട്‌ നോക്കാന്‍ കൂടി പറ്റില്ല. " വാ കീറിയ ദൈവം ഇരയും തരും " എന്ന ഉറച്ച വിശ്വാസത്തില്‍ പതിയെ 'കേരള പബ്ലിക്‌ സര്‍വീസ് കമ്മിഷനെയും പല വട്ടം മുട്ടി നോക്കി.... കുറെ ആയപ്പോള്‍ 'ആനവണ്ടി(??)-സ്വകാര്യ ബസ്‌' മുതലാളിമാരെ എന്റെ പണം കൊണ്ട് വളരാന്‍ അനുവദിച്ചു കൂടാ എന്ന വെളിപാടുണ്ടാവാന്‍ തുടങ്ങി.... അല്ലെങ്കിലെ പരീക്ഷകളിലോന്നും " കറക്കി കുത്ത്" ഭഗവാന്‍ പഴയ പോലെ കനിയുന്നില്ല .... വീട്ടില്‍ നിന്നും പഴയ പോലെ പണം ചോദിച്ചു വാങ്ങാന്‍ എന്നിലെ അഭിമാനിയായ പുരുഷ കേസരി വഴങ്ങുന്നുമില്ല...ഇത് പോലെ പോയാല്‍ പുര നിറഞ്ഞു നില്‍ക്കേണ്ടി വരാനുള്ള ഒരു സാധ്യത തള്ളികളയാനാവില്ല എന്ന യാഥാര്‍ത്ഥ്യം പതിയെ വേദനിപ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. നാട്ടിലെ ചില മിടുക്കന്മാരായ കുട്ടികളെ ട്യൂഷന്‍ പഠിപ്പിക്കുന്നത്‌ കൊണ്ട്, ഈ അവസ്ഥയില്‍ വായുവിനെയും വെള്ളത്തെയും പോലെ അവശ്യ വസ്തുവായ 'മൊബൈല്‍ ഫോണിനു' കഷ്ടിച്ച് തീറ്റ കൊടുക്കാം...

രാവിലെ കളത്തില്‍ ഇറങ്ങിയതാണ്. ഒരു അഞ്ചാം ക്ലാസ്സുകാരന്‍ വൃത്തിയായി കണക്കു ചെയ്യുന്നത് നോക്കി ഇരുന്നിട്ട് ഇറങ്ങിയാതെ ഉള്ളു. ആള് പുപ്പുലി ആണ്. ഞാന്‍ ഒരു അധ്യാപകന്റെ സ്വാതന്ദ്ര്യം ദുര്‍വിനിയോഗം ചെയ്തു അദ്ധേഹത്തിന്റെ പഠന സംബന്ധിയായ വല്ലതും സംസാരിച്ചു പോയാല്‍ കുടുങ്ങിയത് തന്നെ..."മൌനം വിദ്വാനു ഭൂഷണം" എന്ന് ചെറുപ്പത്തില്‍ പഠിച്ചത് മാത്രം ഓര്‍മിച്ചാല്‍ ആ കണ്ണാട വച്ച ബുദ്ധി രാക്ഷസനു മുന്‍പില്‍ നിന്ന് രക്ഷ പെടാം. ഈ പ്രക്രിയയില്‍ എന്റെ ബുധിപൂര്‍വകമായ ഇടപെടല്‍ ആവശ്യമുള്ള ഏക സംഭാഷണം ഇതാണ്.

"ഒരു മണിക്കൂറായി ടുട്ടു മോനെ, ഇനി നാളെ "....

രാജപ്പന്‍ പിള്ളയുടെ ചായക്കടയില്‍ ഒരു കാലിച്ചായയും മോന്തി ഇരിക്കുമ്പോഴാണ് ഒരു മധുര മനോഹര ഗാനം ഒഴുകിയെത്തുന്നത് ."ജീവിപ്പതാര്‍ക്ക് വേണ്ടി ..അറിയില്ലല്ലോ..." മൊബൈലില്‍ ആരോ വിളിക്കുന്നു.

അങ്ങേ തലക്കല്‍ ഒരു ചെറിയമ്മ ആണ്. " എടാ ...മാതൃഭൂമി പത്രത്തിലൊരു വാര്‍ത്ത. നീ കണ്ടില്ലേ...മിടുക്കന്മാരായ ബിരുദ വിദ്യാര്ധികള്‍ക്ക് "മാക്രോ" കമ്പനിയില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യാമെന്ന്. നീ ഒന്ന് നോക്ക്...കിട്ടിയാല്‍ നല്ലതല്ലേ .. "...

സത്യത്തില്‍ ഇപ്പോള്‍ പത്രം അങ്ങനെ കാര്യമായി നോക്കാറില്ല. കണ്ണില്‍ പെടുന്നത് മുഴുവന്‍ വെട്ടു , കുത്ത്, കൊലപാതകം തുടങ്ങിയ സുപ്രധാനവും രോമാന്ച്ച ജനകവുമായ വാര്‍ത്തകള്‍ അല്ലെ ?..വായിച്ചു ചീത്ത ആയി പോയാലോ !!.

"വല്ല 'ബി പി ഓ' ക്കാരുമായിരിക്കും. ഇത് ഞാന്‍ കുറെ കണ്ടതാ. ഇന്നാളു CMS collegilum ,ചങ്ങനാശ്ശേരി NSS lum അവന്മാര് വന്നതാ...പൈസ ഒക്കെ കെട്ടി വക്കണം പോലും, പിന്നെ രണ്ടു കൊല്ലം ബോണ്ടും" .ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു..ഹാവൂ ആശ്വാസം.! " അല്ലടാ. ഇത് സോഫ്റ്റ്‌വെയര്‍ കമ്പനിയാണ്. നീയൊന്നു പോയി നോക്ക് " വിടുന്ന മട്ടില്ല. " ഞാന്‍ MCA ക്ക് പോകാന്‍ ആലോചിക്കുകയാണ്. ഇതൊക്കെ മിക്കവാറും thaട്ടിപ്പായിരിക്കുമെന്നെ ..MCA കഴിഞ്ഞിട്ട് നോക്കാം".. ഒരു കള്ളം അടിച്ചു വിട്ടു. "

"നീ അല്ലേലും ഒരു മടിയനാ. നിന്നെ പറഞ്ഞു വിടാന്‍ പറ്റുമോന്നു ഞാന്‍ ഒന്ന് നോക്കട്ടെ. അച്ഛനെ ഒന്ന് വിളിക്കാം".

വീട്ടില്‍ ഒരു "ആശയ ധ്രുവീകരണം" ഉടലെടുക്കുന്നത് എങ്ങിനെയും തടയണം. രണ്ടും കല്‍പ്പിച്ചു ഞാന്‍ കാച്ചി. " ഞാന്‍ പോകുന്നുണ്ട്"!!! സമയം ഉച്ചയായി. മനസ്സിന്റെ വിങ്ങല്‍ വയറു മനസ്സിലാക്കില്ലല്ലോ... ഇനി ഈ പ്രദേശത്ത് പൈസ കൊടുക്കാതെ ഊണ് കഴിക്കാന്‍ പറ്റിയ ഒരു സ്ഥലമേ ഉള്ളു. മറ്റെങ്ങുമല്ല അടിയന്റെ സ്വന്തം വീട്". പോയാല്‍ " മാതൃഭൂമിയും" നോക്കാം, ഊണും കഴിക്കാം, രണ്ടാണ് ഗുണം. റോയല്‍ എന്‍ഫീല്‍ഡും (എന്റെ സൈക്കിള്‍ നെ സ്നേഹത്തോടെ വിളിക്കുന്ന പേര്) എടുത്തു ചവുട്ടി പിടിച്ചു വീട്ടിലേക്കു.

"നാട് നീളെ തെണ്ടി തിരിഞ്ഞു നടന്നിട്ട് , കഴിക്കാന്‍ സമയം ആകുമ്പോള്‍ കൃത്യമായി വരുന്നുണ്ട്!!. നിന്നെ പോലുള്ള മറ്റു പിള്ളേരൊക്കെ ഓരോ course nu ചേര്‍ന്ന്."

കിട്ടാനുള്ളത് കിട്ടി. മിണ്ടാതിരിക്കുന്നതാണ് ബുദ്ധി. എന്റെ മൌനം കണ്ടു മാതാശ്രീ -

" ആരോട് പറയാനാ. തലയില്‍ എഴുത്ത്. ഉത്തരവാദിത്വം ഇല്ലാത്തവന്‍. അവനവനു വേണമെങ്കില്‍......." എന്ന് പറഞ്ഞു സ്ഥലം വിട്ടു. പത്രം എടുത്തു നോക്കി. ഒന്നും കാണുന്നില്ല. ചെറിയമ്മക്കു കണ്ണിനു പ്രശ്നം ഒന്നുമുല്ലതല്ലല്ലോ.

കിട്ടിപ്പോയ് !!. ബലാല്‍സംഗം, പിടിച്ചു പാറി ,തട്ടിപ്പ്, രാഷ്ട്രീയ കാലുവാരന്‍ തുടങ്ങിയ ദിനം ദിന സുപ്രധാന വാര്തകള്‍ക്കിടയില്‍ ഒരു ചെറിയ കോളം അപ്രധാന വാര്‍ത്ത. സംഗതി കൊള്ളാം. എന്നാല്‍ മറ്റൊരു കാര്യം ഓര്‍ത്തപ്പോള്‍ അടച്ച കള്ളുഷാപ്പിനു മുന്‍പില്‍ ഇതികര്തവ്യതാ മൂടനായി നില്‍ക്കുന്ന സ്ഥിരം കുടിയന്റെ...ഭാവത്തോടെ കണ്ണ് തള്ളി. ഒരു .....". പത്ര പ്രവര്‍ത്തകനും സംവിധായകനുമോക്കെയായി, ഈ മഹാരാജ്യം നന്നാക്കി എടുക്കാം എന്ന് ആഗ്രഹിച്ചു നടന്നിരുന്ന ഒരു നിഷ്കളങ്കന്, മറ്റെന്തു തോന്നാന്‍. പോരാത്തതിന് പഠിക്കാന്‍ സുഹൃത്തായ അദ്ധ്യാപകന്‍ വഴി 'ഒരു സ്ഥലവും നോട്ടമിട്ടതായിരുന്നു...."..അതിനെ ചൊല്ലി ഒരു കലാപ കലുഷിത അന്തരീക്ഷമാണ് വീട്ടില്‍ .

hmm...തലേ വര ഇതാണെങ്കില്‍ 'തടുക്കാന്‍ ' കൊട്ടാരത്തില്‍ മൂരിയെ കൊണ്ട് പറ്റില്ലല്ലോ???...സംഭവം അനന്തപുരിയിലാണ്. ഒറ്റയ്ക്ക് പോയാല്‍ ശരി ആവില്ല. വല്ല പറ്റിപ്പ്‌ പരിപാടിയും ആണെങ്കില്‍ ഒരു കൂട്ട് വേണമല്ലോ. കൂടെ പഠിച്ച വിദ്വാന്മാരെ കുറച്ചു പേരെ കൂട്ടാം. ഇന്ന് പോയാലെ നാളെ രാവിലെ മുഖം കാണിക്കാന്‍ പറ്റൂ. കണ്ണില്‍ കണ്ട നമ്പറില്‍ എല്ലാം വിളിച്ചു...നോ രക്ഷ. ഇങ്ങനെ പോയാല്‍ ശരി ആവില്ല. രണ്ടു മണിക്കൂറിനുള്ളില്‍ സ്ഥലം വിട്ടില്ലെങ്കില്‍ ആക്കിയില്ലെങ്കില്‍ സംഗതി നടക്കില്ല. അവസാന അടവ് എടുക്കണം . """സെന്ടിമെന്‍സ്""". രണ്ടു തവണ "താല്പര്യം നഹീ " എന്ന് പറഞ്ഞ രണ്ടു ദയാശീലന്മാരെ വീണ്ടും വിളിച്ചു.

" അളിയാ. ജീവന്‍ മരണ പ്രശ്നമാണ്. നമുക്കിത് കിട്ടും എന്ന് എന്റെ മനസ്സ് പറയുന്നു. ഒറ്റയ്ക്ക് പോകാന്‍ പേടി ആണ്(!!#$!^).നിനക്കാകുമ്പോള്‍ യാത്ര ചെയ്തൊക്കെ നല്ല പരിചയം ഉണ്ടല്ലോ. നിങ്ങള്ക്ക് ജോലിയില്‍ താല്പര്യം ഇല്ലെങ്കില്‍ വേണ്ട. ഒന്ന് കൂടെ വരണം".

അവസാനം തേങ്ങാപ്പീര പോലെ ഇത്ര കൂടി ചേര്‍ത്ത് ;

" എനിക്ക് നിങ്ങലല്ലാതെ മറ്റാരുമില്ല അളിയാ. വന്നെ പറ്റൂ". ഇങ്ങോട്ട് ഒരു അക്ഷരം പറയാന്‍ സമയം കൊടുത്തില്ല. സംഗതി കലക്കി. ബിജോയും ടിബിനും വലയില്‍ കുടുങ്ങി !!!.

ഫോട്ടോയും എന്റെ വമ്പന്‍ 'കഴിവ് തെളിയിക്കല്‍ രേഖയും ' ഒക്കെ ആയി ഒരു ആനവണ്ടിയില്‍ കയറി. വണ്ടി കൃത്യമായി എല്ലാ കുഴികളിലും ചാടിച്ചു "ഇവനെ ഒക്കെ ഞാന്‍ ഉറക്കാം " എന്നുള്ള ആത്മഗതത്തോടെ, ഞങ്ങളുടെ സാരഥി പരത്തി വിടുകയാണ്. തമ്പാനൂര്‍ എത്തിയപ്പോള്‍ അര്‍ദ്ധ രാത്രി പന്ത്രണ്ടു മണി. സഹൃദയനായ ഒരു ഓട്ടോക്കാരന്‍ ഞങ്ങളെ ഒരു ലോഡ്ജിന്റെ മുന്‍പില്‍ എത്തിച്ചു. ഒരു ചരിത്ര സ്മാരകം പോലെ നിലകൊള്ളുന്ന പഴയ ഒരു കെട്ടിടം. ഭാഗ്യം ഒരു മൂന്നു പേര്‍ക്ക് കൂടി പങ്കിടാന്‍ ഒരു കിടക്കയുണ്ട്. കതകടക്കാന്‍ പോയ ടിബിന്റെ രോദനം " അളിയാ കതകിനു ലോക്ക് ഇല്ല". കതകടക്കാതെ കിടക്കാന്‍ പറ്റില്ല. അങ്ങനെ ഒരു തീരുമാനത്തില്‍ എത്തി. രണ്ടു പേര്‍ ഉറങ്ങുമ്പോള്‍ ഒരാള്‍ കാവലിരിക്കുന്നു. സംഗതി കൊള്ളാം എന്ന് പറഞ്ഞു ഞാനും ബിജോയും കട്ടിലില്‍ കയറി ഒറ്റ ഉറക്കം.

നേരം വെളുത് കണ്ണ് തുറന്നു നോക്കുമ്പോള്‍ കാവല്‍ക്കാരന്‍ ടിബിന്‍ കസേരയില്‍ ഇരുന്നുറങ്ങുന്നു. ഭാഗ്യം ബാഗുകള്‍ എല്ലാം ഭദ്രം. കുളിച്ചു കുട്ടപ്പന്മാരായി വച്ച് പിടിച്ചു ഇന്റര്‍വ്യൂ സ്ഥലമായ കലാലയത്തിലേക്ക്."

"സമാധാനം ജോലി ഉറപ്പായി. നമ്മള്‍ മാത്രമേ ഉള്ളൂ. അവര്‍ക്ക് വേറെ മാര്‍ഗം ഇല്ലല്ലോ.." ഇന്‍ ഹരിഹര്‍ നഗറിലെ ജഗതീഷിനെ പോലെ ഞാന്‍ എന്റെ സന്തോഷം വാക്കുകളിലൂടെ പ്രകടിപിച്ചു. അണ്ണാന്‍ മൂത്താലും മരം കയറ്റം മറക്കാത്തത് പോലെ ഞങ്ങളുടെ കണ്ണുകള്‍ തരുണീ മണികളെ അങ്ങോട്ടും ഇങ്ങോട്ടും സുരക്ഷിതമായി കൊണ്ട് പോയി വിട്ടുകൊണ്ടിരുന്നപ്പോഴാനു, ബിജോയുടെ വിലാപം. "പണി പാളി മോനെ; നോക്ക്". കടന്നലിന്റെ കൂട്ടില്‍ കല്ലെറിഞ്ഞ പോലെ വരുന്നു അനവധി നിരവധി ഉദ്യോഗാര്തികള്‍ !!!. വന്ന പാടെ മിക്കവാറും പുസ്തകമെടുത്തു പഠിക്കാന്‍ തുടങ്ങുന്ന കണ്ടു ടിബിന്‍ അരുളി ചെയ്തു.

"അളിയാ. കോവളത് പോയാല്‍ കുറച്ചു മദാമ്മമാരെ ഒക്കെ കാണാം. സമയം കളയാതെ വിട്ടാലോ?".

" വന്നതല്ലെടെയ് കഴിഞ്ഞിട്ട് പോകാം " എന്റെ മുഖത്തെ ദയനീയത കണ്ടു അളിയന്‍ സമ്മതിച്ചു". എഴുത്ത് പരീക്ഷയുടെ ഫലം വന്നു. ബസ്സില്‍ ഇടിച്ചു കയറുന്ന സ്വഭാവം അനുവര്തിക്കാനെന്നവണ്ണം ഭയങ്കര ഉന്തും തല്ലും. "നോക്കിയിട്ട് വലിയ കാര്യമൊന്നുമില്ല. പോകാം". പകുതി വഴി എത്തിയപ്പോള്‍ ടിബിന്റെ ചോദ്യം " അല്ല നീ ഇങ്ങോട്ട?".

"വീട്ടിലേക്കു. അല്ലാതെ എവിടെ പോകാനാണ്?.

" പോട്ടനാക്കതെടെയ്. നീ കണ്ടില്ലേ????. നിന്റെ പേര് ലിസ്റ്റില്‍ കിടക്കുന്നത്?"

അവന്‍ നോക്കിയത് കാരണം രക്ഷപെട്ടു. ഏതായാലും ദൈവം തമ്പുരാന്‍ കൈവിട്ടില്ല. എല്ലാം കഴിഞ്ഞപ്പോള്‍ രാത്രി ആയി. പതുക്കെ റെയില്‍വേ സ്റ്റേനിലേക്ക് വിട്ടു. സത്യത്തില്‍ ഞാനും ഇതുവരെ ബിജോയും ട്രെയിനില്‍ കയറിയിട്ടില്ല. സിനിമയില്‍ അല്ലാതെ കണ്ടിട്ട് പോലുമില്ല. പണ്ടെന്തോ ആവശ്യത്തിനു ഒരിക്കല്‍ കയറിയിട്ടുള്ള ടിബിന്‍ അവര്കലാണ് ഗുരു. പത്തു മണിക്കാണ് ട്രെയിന്‍. ആകെ മടുത്തു . വീട്ടില്‍ എത്തിയിട്ട് വേണം ഒന്ന് കാര്യമായി വിശ്രമിക്കാന്‍. അഞ്ചാം നമ്പര്‍ പ്ലട്ഫോര്മില്‍ ഇരുന്നു, അവിടെയാണ് ട്രെയിന്‍ വരുന്നത്.

അനുഭവ സമ്പന്നനായ മുന്‍ റെയില്‍വേ യാത്രകാരന്‍ പറഞ്ഞു." ഈ ട്രെയിന്‍ പാലക്കാട് പോകുന്നതാണ്. ഇത് പോയാലെ നമ്മുടെ കോട്ടയം ട്രെയിന്‍ വരികയുള്ളു"

ഇന്ത്യന്‍ റെയില്‍വേ സമയനിഷ്ഠ പാലിക്കാത്തതിനെ കുറിച്ച് ഒരു ദീര്‍ഖമായ പ്രസംഗത്തിന് ശേഷം, അദ്ദേഹം ചായ കുടിക്കാന്‍ പോയി. ഓടാന്‍ തുടങ്ങിയ പാലക്കാട് ട്രെയിനെ ഒരു അന്യഗൃഹ ജീവിയെ കാണുന്നത് പോലെ നോക്കി നിന്ന്." ഭയങ്കര സംഭവം തന്നെ" ഒരു കൊച്ചു കുട്ടിയുടെ ലാഖവത്തോടെ ബിജോ പറഞ്ഞു.

" അളിയാ പണി കിട്ടി. ആ പോകുന്നതാണ് നമ്മുടെ ട്രെയിന്‍" !!!. അതെങ്ങനെ ശരി ആവും എന്ന് തമ്മില്‍ തമ്മില്‍ നോക്കി അവസാനിപിക്കുന്നതിനു മുന്‍പേ അവന്‍ മൊഴിഞ്ഞു .

" ആ ട്രെയിന്‍ കോട്ടയം വഴിയാണ് പോകുന്നത്. വേറെ കോട്ടയം ട്രെയിന്‍ ഇല്ല". ഞങ്ങളുടെ സമാധാനത്തിനായി ഇത്ര കൂടെ പറഞ്ഞു.

" സാരമില്ല ഇനി നാളെ രാവിലെ എട്ടു മണിക്ക് ഒരു ട്രെയിന്‍ ഉണ്ട്".

ഭഗവാനെ, വീണ്ടും പരീക്ഷണമോ???...

ആളുകള്‍ അവിടെയും ഇവിടെയും ഇരുന്നു ഉറങ്ങുന്നുണ്ട് . കൊതുകുകള്‍ ഇരയെ തപ്പി ചൂളം വിളിച്ചു നടപ്പാണ്, കണ്ണടക്കാന്‍ സമ്മതിക്കില്ല. എങ്ങനെ നേരം വെളുപ്പിക്കുമെന്നോര്തപ്പോള്‍ ഒരു കിടിലന്‍ ഐഡിയ, ടിബിന്‍ വക.

" നമുക്ക് ഈ സ്ഥലങ്ങളൊക്കെ ചുറ്റി നടന്നു കാണാം". സംഗതി കൊള്ളാം . നടപ്പ് തുടങ്ങി. നടന്നു നടന്നു ഒരു ചെറിയ വഴിയില്‍ എത്തി. കുറെ ലോറികള്‍ നിര്‍ത്തി ഇട്ടിരിക്കുന്നു. പൊതു വിളക്കുകള്‍ കത്തുന്നില്ല. ഒരു ഭീകര ലുക്ക്‌. മുന്‍പോട്ടു വച്ച കാല്‍ പിന്നോട്ടില്ലെന്ന് പറഞ്ഞു കൊണ്ട് ടിബിന്‍ അങ്ങുന്നു വച്ച് പിടിക്കുകയാണ്. വഴിയില്‍ നില്‍ക്കുന്ന പുല്ലുകളില്‍ ജലസേചനം നടത്തി തിരിഞ്ഞു നോക്കുമ്പോഴാണ് ടിബിനെ വളഞ്ഞു ഒരു പൂ കച്ചവടക്കാരനും കുറെ സ്ത്രീകളും. അവന്‍ പൂ വേണമെന്ന് പറഞ്ഞപ്പോള്‍ തെറ്റിദ്ധരിച്ചു വന്നിരിക്കുകയാണ് തലയില്‍ കുറെ പൂക്കളുമായി അവര്‍!!!.

വേഷ വിധാനം കണ്ടാലറിയാം, സംഗതി കേസുകെട്ടാണ്. എത്രയും പെട്ടെന്ന് സ്ഥലം വിട്ടില്ലെങ്കില്‍ പണിയാകും. ഒരു സ്ത്രീ തന്റെ മാറിടത്തിലെ സാരി അഴിച്ചു അരയില്‍ കെട്ടി വച്ച് കൊണ്ടാണ് ഒച്ച വയ്ക്കുന്നത്. അവസാനം ലൈംഗിക സേവനം ചെയ്തില്ലെങ്കിലും പണം കിട്ടിയാല്‍ മതിയെന്ന അഭിപ്രായത്തില്‍ എത്തിച്ചേര്‍ന്നു. പെട്ടെന്ന് ഇരുനൂറു രൂപ കൊടുത്തു പതിയെ വലിഞ്ഞു. കേരളത്തില്‍ ഈ വിധ പുരുഷ പീഡനം അനുവദനീയമാണോ ആവോ?.വല്ല പോലീസുകാരും കണ്ടു പിടിച്ചു മാനം പോയാല്‍ നാറും, വല്ല പെറ്റി കേസും അടിച്ചാല്‍ ജോലിയും 'പണി' ആകും. തിരിഞ്ഞു നടക്കുന്നതിന്റെ ഇടയില്‍ ഒരു ജീപ്പ് വന്നു വട്ടം ചവിട്ടി.

" എങ്ങോട്ടാടാ... മൂന്നും കൂടി പാതിരാക്ക്‌??". പോലീസേമാന്മാരാന്.

" റെയില്‍വേ സ്റ്റേഷന്‍ തപ്പി നടക്കുവാ സാറേ". ഒരു നമ്പര്‍ ഇറക്കി.

" ഇവിടുന്നു നാല് കിലോമീറ്റര്‍ ഉണ്ട് അങ്ങോട്ട്‌. ജീപ്പില്‍ കയറിക്കോ . ഞങ്ങള്‍ അങ്ങോട്ടാ"

രാവിലെ ട്രെയിന്‍ വരുന്നത് വരെ ഉറക്കമൊഴിച്ചിരുന്നു. വീട്ടില്‍ എത്തി കട്ടിലിലേക്ക് വീണു.

രണ്ടു മാസം കഴിഞ്ഞു. സകലമാന മനുഷ്യരോടും സമാധാനം പറഞ്ഞു മടുത്തു. എന്നാണു പോകുന്നതെന്ന് പറഞ്ഞു മടുത്തു വീട്ടില്‍ നിന്നും പുറത്തിറങ്ങാതായി. ചിലപ്പോ, അവരും കുറച്ചു സമാധാനമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവും !!:-). അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം ഓഫര്‍ ലെറ്റര്‍ വന്നു. ബാംഗ്ലൂരില്‍ ഏതാനം ജോയിന്‍ ചെയ്യാന്‍. പോകേണ്ട ദിവസം യാത്ര അയക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ന ടിബിന്‍ പറഞ്ഞു.

"കഴിഞ്ഞ തീവണ്ടി യാത്ര മറന്നിട്ടില്ലല്ലോ?. ശ്രദ്ധിച്ചാല്‍ ദുഖിക്കേണ്ട!!".

അലപുഴയില്‍ നിന്നും ഒരു സുഹൃത്ത്‌ കൂടി ഉണ്ട്. ഒരിക്കല്‍ കണ്ട ഓര്‍മയെ ഉള്ളു. ട്രെയിനില്‍ കയറി മൂപ്പര്‍ പറഞ്ഞ സീറ്റില്‍ തന്നെ ഉണ്ട്. അവന്റെ അടുത്തിരിക്കുന്ന ആള്‍ക്ക് ടിക്കറ്റ്‌ കണ്‍ഫേം ആയിട്ടില്ല. TTR nu നൂറു രൂപ കൊടുത്തു പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പാവം . ഞങ്ങള്‍ മൂന്നു പേരും ഇരുന്നും നിന്നും സംസാരിച്ചു. കുറെ കഴിഞ്ഞു മൂന്നാമന്‍ വന്നു ഒരു സന്തോഷ വാര്‍ത്ത പങ്കു വച്ചിട്ട് പോയി.

" എനിക്ക് സീറ്റ്‌ കിട്ടി S10-മുപ്പത്തിയേഴ്"

"കൊള്ളാം. ഭാഗ്യവാന്‍"

ആ ഭാഗ്യവാനെ അഭിനന്തിച്ചിട്ട്‌ എന്റെ ടിക്കെട്ടിലേക്ക് ഒന്ന് നോക്കി.

" അളിയാ, നോക്ക് .ഇതും S10-മുപതിയെഴു" .

TTR നെ തപ്പി നടന്നു കാലു കഴച്ചു. ഞാനും തീവണ്ടിയും മൂന്നാം നാളുകാര്‍ ആയിരിക്കും എന്ന് മനസ്സിനെ ആശ്വസിപിച്ചു ,നിലത്തിരുന്നു നേരം വെളുപ്പിച്ചു .അല്ലാതെന്തു ചെയ്യാന്‍. ഗതികേടിനു കുറെ ചക്രങ്ങളും പിടിപ്പിച്ചു എന്റെ മുന്നിലേക്ക്‌ വിട്ടിരിക്കുകയല്ലേ!!!.......

Tuesday, January 26, 2010

"ആദ്യത്തെ രാത്രി ........."

കുറിപ്പ്: യുവകോമളന്മാരും തരുണീമണികളും അനാവശ്യ പ്രതീക്ഷകളോടെ ഈ സംഭവവികാസങ്ങളിലേക്ക് കൂപ്പു കുത്തുന്നതിനു മുന്‍പ്, ഒരു മുന്‍‌കൂര്‍ ജാമ്യം. ഇത് ഞാന്‍ ഒറ്റയ്ക്ക് ഒരു വന സമാനമായ സ്ഥലത്ത് താമസം തുടങ്ങിയതിനെ കുറിച്ചുള്ള കഥയാണ്. ‍


വളരെക്കാലമായി മടിവാള എന്ന സ്ഥലത്ത് താമസിച്ചു മടുക്കുകയും , എന്നെയും എന്റെ സഹമുറിയന്‍ രമേശ്‌ അവര്കളെയും ഞങ്ങളുടെ വീട്ടുടമസ്ഥ വട-യക്ഷി മടുക്കുകയും ചെയ്തതിന്റെ അനന്തര ഫലമായി ഉണ്ടായ ഒരു തോന്നലില്‍ നിന്നാണ് ഈ ദൃശ്യം തുടങ്ങുന്നത്. വട-യക്ഷിയുടെ അമിതമായ സ്നേഹപ്രകടനം ശകാരങ്ങളിലൂടെ എല്ലാ പ്രഭാതങ്ങളിലും ഗായത്രീ മന്ത്രം പോലെ കേള്‍ക്കേണ്ടി വരാറ് , താഴെ കൊടുത്തിരിക്കുന്ന ചില നിസ്സാര കാരണങ്ങള്‍ കൊണ്ടാണ്.



ഒന്ന്: ഞാന്‍ ജോലി കഴിഞ്ഞു രാത്രി പത്തു മണിക്ക് ശേഷം വരുമ്പോള്‍ എന്റെ നിഷ്കളങ്കനായ ഇരു ചക്ര വാഹനത്തിന്റെ പ്രകാശം ജനലില്‍ കൂടെ അകത്തേക്ക് പ്രവേശിക്കുന്നു. തല്‍ഫലമായി ആ സ്ത്രീ ജനത്തിന്റെ പേരക്കുട്ടിക്ക്‌ ഉറങ്ങാന്‍ നിര്‍വാഹമില്ല . ന്യായം !!. "പരാക്രമം സ്ത്രീകളോടല്ല വേണ്ടു " എന്ന് വിശ്വസിക്കുന്ന ഈ മഹാമനസ്കന്‍, പിന്നീടുള്ള ദിവസങ്ങളില്‍ വീടിന്റെ ഏഴു അയല്‍പക്കത്ത്‌ വരുമ്പോള്‍ തന്നെ ചില ആധുനിക നാടകങ്ങളിലെ പോലെ "ശബ്ദവും-വെളിച്ചവും" ഇല്ലാതെ പതിയെ അകത്തേക്ക് കടക്കാന്‍ തുടങ്ങി. ഒരു തീപ്പൊരി പ്രശ്നത്തിന് അങ്ങനെ വിരാമമായി.



രണ്ടു : ഞങ്ങളുടെ അയല്‍ക്കാര്‍ കുറെ യുവ - തമിഴ് വിദ്വാന്മാരാന്. അവര്‍ " ഡാഡി മമ്മി വീട്ടില്‍ ഇല്ല....." എന്ന് തുടങ്ങുന്ന അതി മനോഹരമായ ഗാനം ദേശീയ ഗാനം പോലെ പല തവണ വയ്ക്കുമ്പോള്‍ ഒട്ടും കുറക്കാതെ "പാടില്ല പാടില്ല നമ്മെ നമ്മള്‍ ....." എന്ന ചങ്ങമ്പുഴ കവിതയും "വേണ്ട മോനെ വേണ്ട മോനെ ..." എന്ന സ്വപ്നക്കൂട് ഗാനവുമൊക്കെ സാമാന്യം ഭേദപ്പെട്ട സ്വരത്തില്‍ വയ്ക്കാറുണ്ട്. ഇത് വട-യക്ഷി പല ദിവസം നോട്ട് ചെയ്തു , അവസാനം "മകാ നിമ്പക്ക് നമ്മെ കൊത്തില്ല . TV വോളിയം ജാസ്തി " എന്നങ്ങു കാച്ചി. "വീട്ടില്‍ നല്ല ആണുങ്ങള്‍ ഇല്ലാത്തതിന്റെ കേടാണ് " എന്ന്‍ ഞാനും സഹമുറിയനും കൂടി രഹസ്യം പറഞ്ഞു . ഇതൊക്കെ ആണെങ്കിലും എന്ത് പറഞ്ഞാലും ധൈര്യം വിടാതെ ഞങ്ങള്‍ വിദേശികളെ പോലെ "യാ യാ " "യാ യാ" എന്ന് പറഞ്ഞു അങ്ങ് കേട്ട് നില്‍ക്കും. ശരീരം നമ്മുടെ ആയതു കൊണ്ടും , 'അടി' ശ്രമിച്ചാല്‍ നാട്ടിലും കിട്ടുന്ന അസംസ്കൃത സാധനം ആണെന്ന തിരിച്ചറിവ് ഉള്ളത് കൊണ്ടും കടിച്ചു പിടിച്ചു "യാ യാ"എന്ന ആരോഗ്യ മന്ത്രം ഉരുവിട്ട് അങ്ങ് നില്‍ക്കും !!!. അടുത്ത തീപ്പോരിയിലും വെള്ളം ഒഴിച്ച് കഴിഞ്ഞു .



മൂന്നു: ഒമ്പത് മണിക്ക് മുന്‍പ് ഉറങ്ങി എഴുന്നേല്‍ക്കുന്നത്‌ രാജ്യ ദ്രോഹ കുറ്റം പോലെ ഭീകരമാണെന്ന് വിശ്വസിച്ചിരുന്ന കാലം. രാവിലെ ഉടുമുണ്ട് തപ്പി എടുത്തു, കുളി , തേവാരം ഇത്യാദി കര്‍മങ്ങളെല്ലാം കഴിച്ചു ജമ്പനും തുമ്പനും സ്റ്റൈലില്‍ ബൈക്കില്‍ കയറി ഓഫീസിലേക്ക് പായുന്നതാണ് ശീലം. സംഭവ ദിവസം രാവിലെ പണി കിട്ടി. വെള്ളം ഇല്ല. മോട്ടോര്‍ കേടാണ്. കുളിക്കാതെ പോയാല്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതി വട-യക്ഷി കാണിച്ചു തന്ന ടാങ്കില്‍ നിന്നും രണ്ടു ബക്കറ്റ്‌ വെള്ളം എടുക്കാന്‍ തീര്‍ച്ചപെടുത്തി. വെള്ളം കോരി "കുമു കുമാന്നു"ബക്കറ്റ്‌ ലേക്ക് കമിഴ്ത്തി പോകാന്‍ തിരിയുമ്പോള്‍ ആണ് ഒരു കുളിര് കോരുന്ന വിളി "Gentle മാന്‍....Gentle മാന്‍ ".!! .

ഞാന്‍ ഒരു തരള ഹൃദയന്‍ ആണെന്ന് ബോധ്യമുണ്ടെങ്കിലും മറ്റുള്ളവര്‍ വിളിക്കുമ്പോള്‍ രോമാഞ്ചം വരും എന്നത് വാസ്തവം. വട-യക്ഷി യുടെ ആവശ്യം വളരെ നിസ്സാരം. എന്റെ അത്ര ഉയരമുള്ള ടാങ്കില്‍ നിന്നും ഞാന്‍ അവര്‍ക്ക് കുറച്ചു വെള്ളം കോരി കൊടുക്കണം. ചെറു കയറിന്റെ അറ്റത് കെട്ടിയ നീല ബക്കറ്റ്‌ ആണ് പണി ആയുധം. കമിഴ്ന്നു കിടന്നു കോരുന്നത് സ്വല്പം കഷ്ടപാടാണ്.!!! വട-യക്ഷി അമ്പത് അമ്പത്തഞ്ചു വയസ്സ് പ്രായം വരുന്ന മഹിള ആയതു കൊണ്ടും, മുതിര്‍ന്നവരെ ബഹുമാനിക്കണമെന്ന് രണ്ടാം ക്ലാസ്സിലെ ടീച്ചര് പലവുരു പറഞ്ഞിട്ടുള്ളത് കൊണ്ടും ഞാന്‍ വെള്ളം കോരല്‍ തുടങ്ങി. ഏകദേശം പത്തു മിനിറ്റ് സമയം ആവേശത്തോടെ "കോരല്‍" മാമാങ്കം . ഭഗവാനെ..ആരോ വീക്നെസ്സില്‍ പിടിച്ചു...അടുത്ത വിളി, "മകാ...മകാ..." അടുത്ത വീട്ടിലെ ആന്റിയാണ്. അവര്‍ക്കും കൊടുത്തു രണ്ടു ബക്കറ്റ്‌. ഒരു വലിയ സാമൂഹ്യ സേവനം പുലര്‍ച്ചയില്‍ തന്നെ ചെയ്യാന്‍ അവസരം തന്നതിന് ദൈവത്തോട് നന്ദി പറഞ്ഞു കുളി തുടങ്ങി.......



ഏകദേശം രാത്രി പത്ത് മണി. ജോലിയൊക്കെ ഒതുക്കി പതുക്കെ വീട്ടിലേക്കു പോയാലോ എന്നൊക്കെ ആലോചിച്ചു ഇരിക്കുമ്പോല് "റിംഗ് ടോന്ഗ് , റിംഗ് ടോന്ഗ്, തട്ട റിട്ട തട്ട റിട്ട.". മൊബൈല്‍ റിംഗ് ചെയ്യുന്നു. സഹമുറിയന്‍ ആണ്. പാവം ഇന്നും നേരത്തെ വീട്ടില്‍ എത്തി. കഞ്ഞിയും കറിയും വയ്ക്കാനുള്ള ഭാഗ്യം മാന്യ അദ്ദേഹത്തിന് ആണ് . എന്റെ പ്രിയപ്പെട്ട പയര്‍കൂട്ടാന്‍ തന്നെ വയ്പിക്കണം എന്നൊക്കെ വിചാരിച്ചു ഫോണ്‍ ചെവിയിലേക്ക്. ഒറ്റ ചോദ്യം ,ഒറ്റ ഉത്തരം.


"നീ രാവിലെ ടാപ്പ് അടച്ചിരുന്നോ? "


"ഹ്മ്മ്മം.(ആലോചന).....അങ്ങോട്ട്‌ ഓര്മ കിട്ടുന്നില്ല. " . സ.മു ഒന്നും പറയാതെ നിര്‍ദാക്ഷിണ്യം കട്ട്‌ ചെയ്തു.

സംഭവിച്ചു കാണാവുന്നതിനെ പറ്റി ഒരു ഏകദേശ ധാരണ കിട്ടി എങ്കിലും , വച്ച് പിടിച്ചു വീട്ടിലേക്കു.....


ആദ്യം കണ്ട കാഴ്ച തന്നെ ഹൃദയ ഭേദകമായിരുന്നു. സ.മു വിന്റെ ബെഡ് നനഞ്ഞു കുളിച്ചു പുറത്തു കിടക്കുന്നു. അയ്യോ പാവം. കുറ്റബോധം സര്‍ CP ജനകീയ പ്രസ്ഥാനക്കാരോട് ചെയ്തത് പോലെ മനസ്സിനെ ചവുട്ടി നോവിച്ചു. ആ നോവൊരു ഞെട്ടല്‍ ആയി മാറാന്‍ ഉള്ളിലെക്കൊന്നു കണ്ണ് ഓടിക്കെണ്ടാതായെ വന്നുള്ളൂ. മുറിയില്‍ യാതൊരു നാണവും ഇല്ലാതെ നനഞ്ഞു കുളിച്ചു കിടക്കുന്നു എന്റെ കിടപ്പുപകരണം അഥവാ ബെഡ്. പേടിക്കാനില്ല മുട്ടൊപ്പം വെള്ളം ഉണ്ട്. വട-യക്ഷി കണ്ടാല്‍ , പണത്തോടുള്ള അത്യാര്‍ത്തി മൂലം "സ്വിമ്മിംഗ് പൂള്‍" ആക്കിയെക്കാനും സാധ്യത ഉണ്ട്.

മുട്ടൊപ്പം വെള്ളം. അതിനു മുകളില്‍ കസേരയില്‍ കൂനി കൂടി ഇരുന്നു TV കാണുകയാണ് നമ്മുടെ "ആജാനുബാഹു " എന്ന് സ്വയം വിശേഷിപിക്കുന്ന സഹവാസി . മുട്ടന്‍ കലിപ്പ് ആണ്. ഒന്നും ഉരിയാടുന്നില്ല. എങ്ങനെ ആകാതിരിക്കും. വട-യക്ഷി പറഞ്ഞത് മുഴുവന്‍ ഒരു നാണവും ഇല്ലാതെ കേട്ട് നില്‍ക്കാനുള്ള മന കട്ടി കാണിച്ചത് അധെഹമാനല്ലോ . കൂടാതെ എന്റെയും അധെഹതിന്റെയുമായി മുറിയില്‍ രണ്ടു Bachelor's ന്റെ അടുക്കും ചിട്ടയുമായി വലിച്ചു വാരി ഇട്ടിരുന്ന സകലമാന സാധനങ്ങളും ഭാരവും സ്വഭാവ ഗുണവും അനുസരിച്ച് പൊങ്ങിയും താനും കിടക്കുന്നു. അതില്‍ സ.മു വിന്റെ ലൈബ്രറി പുസ്തകങ്ങളും ഉണ്ട്. "ഒന്ന് ടാപ്പ്‌ അടക്കാന്‍ മറന്നതിനു ഇത്ര ശിക്ഷ വേണോ കൃഷ്ണാ" എന്ന് പറഞ്ഞു കിടക്കാന്‍ ഒരിഞ്ചു സ്ഥലം നോക്കി. നോ രക്ഷ!. ആജാനുബാഹു എന്നെ ഒരു ഇരുത്തിയ നോട്ടം നോക്കിയിട്ട് മുന്‍പില്‍ കൂടി കടന്നു പോയി. ഷെല്‍ഫില്‍ ഉള്ള കുറെ പത്ര കെട്ടുകള്‍ നിരത്തി നിലത്തു ഇട്ടു. ശരശയ്യയില്‍ ഭീഷ്മ പിതാമാഹനെന്ന പോലെ ചുരുണ്ട് കൂടി ഒറ്റ കിടപ്പ്. "അമ്പട ബുദ്ധിമാനെ " എന്ന് വിചാരിച്ചു ഓടി പോയി ഞാനും നോക്കി , ഇല്ല ഒരൊറ്റ പേപ്പര്‍ കാണാനില്ല. രണ്ടു മണി വരെ ഇരുന്നു TV കണ്ടു. ഉറക്കം സഹിക്കുന്നില്ല. അപ്പോഴാണ്‌ പല തവണയായി മനസ്സില്‍ ഉള്ള ഒരു ആഗ്രഹം പുറത്തു വന്നത്. ടെറസ്സില്‍ പോയി കിടക്കാം. അതാകുമ്പോ കാറ്റും കൊണ്ടങ്ങു ഉറങ്ങാം . "ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ് " എന്ന് പറഞ്ഞത് പോലെ വച്ച് പിടിച്ചു Terrace
ലേക്ക്. ഇത് കൊള്ളാം. ഉര്‍വശി ശാപം ഉപകാരമായി . ആകാശത്തില്‍ വേറെ പണി ഒന്നും ഇല്ലാതെ മിന്നി കളിക്കുന്ന നക്ഷത്രങ്ങളോട് ഞാന്‍ വിളിച്ചു പറഞ്ഞു "ഇന്ന് ഞാന്‍ ഉറങ്ങി തകര്‍ക്കും മോനേ...."ലൈഫ് ഈസ്‌ ബൌടിഫുള്‍ ".

ഒരു പതിനഞ്ചു മിനിറ്റ് കണ്ണടച്ച് കാണണം. കാലില്‍ സുഖകരമായ ഒരു തണുപ്പ്. ആരോ നക്കി തുടക്കുകയാണ്. ഈശ്വരാ വല്ല യക്ഷിയുമാണോ. ഒരു കണ്ണടച്ച് പതിയെ താഴേക്കു നോക്കി. സമാധാനം. വട-യക്ഷിയുടെ വീട്ടു കാവല്‍ക്കാരനാണ്. ഞാന്‍ വല്ലപ്പോഴും കൊടുക്കുന്ന ചിക്കന്‍ ബിരിയാണിയിലെ എല്ലിന്‍ കശ്നങ്ങള്‍ക്കുള്ള സ്നേഹം കാണിക്കാന്‍ വന്നിരിക്കുകയാണ് ഈ പാതി രാത്രിയില്‍. ഇതിനൊന്നും ഉറക്കം ഇല്ലേ...മൈന്‍ഡ് ചെയ്യണ്ട, ഉടുത്തിരുന്ന മുണ്ട് കൂടി എടുത്തു തലയിലൂടെ ഇട്ടു ഒന്ന് കൂടി ചുരുണ്ട്. പട്ടി വിടുന്ന മട്ടില്ല. നക്കി നക്കി മുകളിലേക്ക് വരുകയാണ്. മുട്ടിനു മുകളിലെത്തിയപ്പോള്‍, ഒരു പ്രകൃതി വിരുദ്ധ നിലപാട് ഉണ്ടായേക്കാനുള്ള സാധ്യത തള്ളി കളയാതെ ചാടി എണീറ്റ്‌ മുറിയിലേക്ക് ഓടി ;കലികാലം !!!??. കതകു നന്നായി പൂട്ടിയിട്ടു മൂപ്പര്‍ കിടന്നു നല്ല ഉറക്കമാണ്.

"മുട്ടുവിന്‍ തുറക്കപെടും " എന്നാ വിശ്വാസത്തില്‍ മുട്ട് തുടങ്ങി. ജീവിതത്തില്‍ ഇതേ വരെ ഇങ്ങനെ ഭംഗി ആയി ഉറങ്ങിയിട്ടില്ലെന്ന വണ്ണം അദ്ദേഹം നല്ല ഉറക്കമാണ്. ഒരു മണിക്കൂറത്തെ ശ്രമഫലമായി കൊട്ടാരവാതില്‍ പതിയെ തുറന്നു. ടാങ്കിലെ വെള്ളം മുഴുവന്‍ എന്റെ റൂമില്‍ ഉണ്ടെങ്കിലും കുളിക്കാന്‍ ഒരു തുള്ളി വെള്ളം വീട്ടിലില്ല. സമയം നാലുമണി. അങ്ങനെ എന്റെ മൂന്നു വര്‍ഷത്തെ ശീലം കാറ്റില്‍ പരത്തി കൊണ്ട്, കിട്ടിയ കളസവും, ഒരു പേസ്റ്റ് ഉം ബ്രുഷും, മറ്റു ചില അവശ്യ സാധനങ്ങളുമായി പുലര്‍ കാലേ ഓഫീസിലേക്ക് കുതിച്ചു. അഞ്ചു മണിക്ക് എണീക്കുന്ന വട-യക്ഷിയില്‍ നിന്നും രക്ഷപെടെണ്ട ഉത്തരവാദിത്വം എന്നില്‍ മാത്രം നിക്ഷിപ്തമാനല്ലോ. !!. പാവം സുഹൃത്തിനെ വീണ്ടും വീണ്ടും ആ കരാള ഹസ്തങ്ങളിലേക്ക് വലിചെരിയെണ്ടി വന്നതിന്റെ കുറ്റബോധം ഇല്ലാതില്ല. എങ്കിലും ആ പരോപകാരി ഒരു യൂദാസിനെ പോലെ എന്നെ കാണിച്ചു കൊടുത്തിട്ടുണ്ടെന്നു അദ്ധേഹത്തിന്റെ അന്നേ ദിവസം ആകെ സംസാരിച്ച മൂന്നു വാക്യത്തില്‍ നിന്നും മനസ്സിലാക്കാം.

"നീയാണ് ടാപ്പ്‌ തുറന്നതെന്ന് പറഞ്ഞിട്ടുണ്ട്" .

"തള്ള രാവിലെ നിന്നെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്" .

"ഇതേ ടാങ്കില്‍ നിന്നും വെള്ളമെടുക്കുന്ന വട-യക്ഷി അടക്കമുള്ള അഞ്ചു വീട്ടുകാരോട് സമാധാനം പറഞ്ഞിട്ടുണ്ട്".

എന്റെ അപകടാവസ്ഥയെ മുന്‍ക്കൂട്ടി മനസ്സിലാക്കി മുങ്ങുന്നതാണ് എന്റെ കര്നപുടങ്ങള്‍ക്ക് നല്ലതെന്ന തീരുമാനത്തില്‍ വളരെ വേഗം എത്തുകയാനുണ്ടായത് .Gymnasiumത്തിലെ മെമ്ബെര്ഷിപ് കാര്‍ഡ്‌ ഉള്ളത് കൊണ്ട് "ഫ്രഷ്‌ " ആവുന്ന പരിപാടി ഓസില്‍ നടക്കും . അഞ്ചു മണി ആയതേ ഉള്ളു. ചില അവാര്ഡ് സിനിമകളിലെ നായകനെ പോലെ, താടിയില്‍ കയ്യും കൊടുത്തു ഒരു മണിക്കൂര്‍ കണ്ണില്‍ എന്നാ ഒഴിച്ച് കാത്തിരുന്നു. അവസാനം ദൈവ ദൂതനെ പോലെ കയ്യില്‍ കുറെ താക്കൊലുകലുമായി അയാള്‍ വന്നു.

രണ്ടു മൂന്നു ദിവസങ്ങള്‍ കൊണ്ട് റൂമില്‍ കിടക്കാം എന്നാ അവസ്ഥയായി. എട്ടു മുറികളുള്ള ,ഒരു നൂറു കൊല്ലം എങ്കിലും പഴക്കം ചെന്ന , ആ പ്രസ്ഥാനത്തില്‍ ഉള്ള എല്ലാവിധ പൊട്ടലിന്റെയും ചീറ്റലിന്റെയും കാരണം, ഞങ്ങള്‍ കുടിയേറി പാര്‍ക്കുന്ന റൂമില്‍ കെട്ടി കിടന്ന വെള്ളമാനെന്നു വട-യക്ഷി ആ പരിസരത്തുള്ള എല്ലാ മനുഷ്യരോടും പറഞ്ഞു നടന്നു. എങ്ങനെ ഒക്കെ സൌഹൃദപരമായി കാര്യങ്ങള്‍ മുന്‍പോട്ടു പോകുമ്പോഴാണ് അടുത്ത പ്രതിസന്ധി. ഒരു ട്രെയിന്‍ നാട്ടില്‍ നിന്നും എന്നെ സന്ദര്‍ശിക്കാന്‍ എത്തുന്നു. അമ്പരന്നു നോക്കണ്ട. ആള്‍ എന്റെ ഒരു സുഹൃത്താണ്. "ചെയിന്‍ സ്മോകിംഗ്" പുള്ളിയുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാരികഴിഞ്ഞിരുന്നു. സംഭവം നിസ്സാരം. സിഗരറ്റ് കുട്ടികള്‍ എല്ലാം അദ്ദേഹം വീടിന്റെ പുറത്തുള്ള ഒരു പേപ്പര്‍ കൂടില്‍ ഭദ്രമായി നിക്ഷേപിക്കുകയുണ്ടായി. പക്ഷെ, സാമ്പത്തിക ലാഭം മുന്നില്‍ കണ്ടു വട-യക്ഷി "പറക്കും തളിക " സ്റ്റൈലില്‍ , ഒരു ചെറിയ തുള അടക്കാന്‍ വേണ്ടി വച്ചതായിരുന്നു അത്. വൈകിട്ടു എന്നെ എതിരേല്‍ക്കാന്‍ സൂര്പനഖ ഗേറ്റില്‍ തന്നെ ഉണ്ട്. കാര്യങ്ങള്‍ ഒന്നും അറിയാതെ നെഞ്ച് വിരിച്ചു ചെന്ന എന്നെ അവര്‍ വീട്ടിലേക്കു ക്ഷണിച്ചു . അവരുടെ സ്വീകരണ മുറിയില്‍ നൂറോളം സിഗരറ്റ് കുട്ടികള്‍ വീണു കിടക്കുന്നു. "വിധേയന്‍ " സിനിമ കണ്ട ഒന്നാം ക്ലാസ്സുകാരനെ പോലെ ഒന്നും മനസ്സിലാകാതെ പുറത്തേക്കു നടന്നു. ആരായിരിക്കും ഈ വൃത്തികെട് കാണിച്ചത്. കുട്ടികളുള്ള വീട്ടില്‍ പുക വലിച്ചതും പോരാഞ്ഞു നാല് വയസ്സുകാരന്റെ അത്തപ്പൂക്കലം പോലെ നിലം അലങ്കരിച്ചിരിക്കുന്നു. ആരാണെങ്കിലും അവനെയൊക്കെ ചാട്ടവാറിനു അടിക്കണം. കശ്മലന്‍ .......

മുകളില്‍ എത്തിയപ്പോള്‍ കാര്യം പിടി കിട്ടി . എന്റെ നിഷ്കളങ്കനായ സുഹൃത്ത്‌ പുറത്തെ വേസ്റ്റ് കുട്ടയിലെക്കിടുന്ന ഓരോ കുട്ടിയും പതിക്കുന്നത് വട-യക്ഷിയുടെ സ്വീകരണ മുറിയിലാണ്. !!######.

ഇപ്പോള്‍ ഞാന്‍ കുറെ വീട്ടു സാധനങ്ങളുമായി ഒരു പെട്ടി ഓട്ടോയില്‍ എന്റെ പുതിയ വീട്ടിലേക്കുള്ള യാത്രയിലാണ്. ഇടക്കുള്ള സംഭവ വികാസങ്ങള്‍ വിവരിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല. അത് സങ്കല്പ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ ആണ്. സ.മു സ്വന്തം സഹോദരിയോടൊപ്പം മറ്റൊരു സ്ഥലത്തേക്ക് മാറി.ഞാനും പുതിയ ഒരു ഗ്രാമത്തിലേക്ക്. പട്ടണങ്ങളിലെല്ലാം "എത്ര പണം കൊടുത്തും ഞങ്ങള്‍ വാടകക്കാരാവാം " എന്നാ മലയാളികളുടെ പൊതുവേ ഉള്ള ധാര്‍ഷ്ട്യം കാരണം അമിതമായ വാടക ആണല്ലോ ? !!!

പുതിയ റൂം, നല്ല റൂം .ഒരു കാടിന്റെ പ്രതീതി ആണ് ചുറ്റിലും.പിന്നെ പ്രകൃതി സൌന്ദര്യം ഒക്കെ ആസ്വദിച്ച് താമസികാം. ഒറ്റക്കാണ്. വണ്ടുകലോടും കൊതുകുകലോടും ചീത്ത പറഞ്ഞു ദിഗംബരനായി പള്ളി കിടക്കയില്‍ കിടന്നു ഉറങ്ങുമ്പോള്‍ ആണ് ; അബ്ദുല്‍ കലാം അങ്കിള്‍ സ്വപ്നം എന്നാ ഓമനപേരില്‍ വിളിക്കുന്ന ആളുകളെ പ്രധാന മന്ത്രിയും പിച്ചക്കാരനുമാക്കാന്‍ കഴിവുള്ള സൂത്രം പടി കടന്നു വന്നത്. എല്ലാ സാധാരണക്കാരനെയും പോലെ "അത്താഴ പട്ടിനിക്കാരുണ്ടോ? " എന്ന് മനസ്സില്‍ മാത്രം പറഞ്ഞു, വാതിലിന്റെ ഇരു കുട്ടികളും ഒരു തവണ മാത്രം ഇടുകയും, അഞ്ചു തവണ ആത്മീയമായും മാനസികമായും ഉറപ്പിക്കുകയും ചെയ്തിട്ടാണ് പോന്നത്. പോരാഞ്ഞു , എന്നോടാണോ കളി എന്ന് ചോദിച്ചു ഭൂത പ്രേത പിശാചുക്കള്‍ പോയിട്ട് ഒരു കൊതുക് പോലും കയറാത്ത മട്ടില്‍ ജനലുകള്‍ കൂട്ടി അടച്ചിട്ടും ഉണ്ട്. "ഇതൊക്കെ പേടി കൊണ്ടല്ലേ ഇഷ്ടാ " എന്ന് ചോദിച്ചു ചില പ്രതിഭാസങ്ങള്‍ ഈ നൂറ്റാണ്ടിലും മനുഷ്യന്റെ ആത്മ വിശ്വാസമെന്ന കോടാലിയുടെ മൂര്‍ച്ച കളയാന്‍ ശ്രമിക്കുമെങ്കിലും യക്ഷിയാനെങ്കിലും സ്ത്രീ അല്ലെ എന്ന് ചോദിച്ചു തടി തപ്പുകയാണ്‌ അടിയന്റെ പതിവ്.മരം കോച്ചുന്ന തണുപ്പ്. "ആരും ദിഗംബരന്മാരായി ജനിക്കുന്നില്ല, സാഹചര്യങ്ങളാണ് അവരെ ദിഗംബരന്മാരക്കുന്നത് " എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് ഒറ്റ വലി. "അങ്ങനെ ഉടുമുണ്ട് കൂടി ഒരു പുതപ്പായി രൂപാന്തരം പ്രാപിച്ചു !!!.

വെറുതെ ഒന്ന് കണ്ണ് തുറന്നപ്പോള്‍ ശരിക്കും ഞെട്ടി. ജനലിനു പുറത്തു കൂടി എന്നെ ലക്ഷ്യമാക്കി എന്തോ പറന്നു വരുന്നു. സ്വപ്നം ആണോ എന്നറിയാന്‍ ലൈറ്റ് ഇട്ടു നോക്കി. ഭാഗ്യം കറന്റ്‌ ഇല്ല. സ്വപ്നം അല്ല. സ്വപ്നത്തില്‍ കറന്റ്‌ കട്ട്‌ ഇല്ലല്ലോ ?. ഹേ തോന്നലാവും എന്ന് മനസ്സിനെ വിശ്വസിപിച്ചു കൊണ്ട് വീണ്ടും തുറിച്ചു നോക്കി. ഉറപ്പിച്ചു. എന്തോ ഒരു വലിയ വെളുത്ത സംഭവം ജനലിന്റെ അടുത്ത് വന്നു കയറാന്‍ നോക്കുകയും തിരിച്ചു പോകുകയും ചെയ്യുന്നുണ്ട്. ഭീതി, മുരളീധരനെ കണ്ട രമേശ്‌ ചെന്നിത്തലയെ പോലെ അല്ല സക്കറിയയെ കണ്ട DYFI ക്കാരെ പോലെ ഇരച്ചു കയറുകയാണ്. അപ്പോഴാണ്‌ രണ്ടു മൂന്നു വവ്വാലുകളെ പോലുള്ള ചെറിയ ജീവികളും കൂടെ കൂടിയിട്ടുണ്ടെന്ന് മനസ്സിലായത്‌. സമയം ഒന്നര. നേരം വെളുത്താല്‍ ഒന്ന് പോയി നോക്കാമായിരുന്നു. ഇപ്പൊ നോക്കാന്‍ പേടി ഉണ്ടായിട്ടല്ല. തണുപ്പടിച്ചാല്‍ അസുഖം പിടിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്.
തിരിഞ്ഞും മറിഞ്ഞും കിടന്നു , ഉറങ്ങാതെ(വരാഞ്ഞിട്ടാണ്!) നേരം വെളുപിച്ചു. ഒരു ആര് മണി ആയപോഴേ അടുത്ത മുറികളില്‍ നിന്നൊക്കെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. ധൈര്യ സമേതം രണ്ടും കല്‍പ്പിച്ചു ജനല്‍ തള്ളി തുറന്നു. ശരിക്കും ഞെട്ടി.!!!!!!!!!!!!!

"അപ്പുറത്തെ ടെറസ്സില്‍ അയയില്‍ ഉണങ്ങാനിട്ട ,കാറ്റിലാടി കളിക്കുന്ന ഒരു വെള്ള സാരിയും പിന്നെ കുറെ അനുബന്ധ സാധനങ്ങളും". $%&!& !!!.


-: ശുഭം :-