സൂര്യന്റെ കീഴിലുള്ള എന്തിനെക്കുറിച്ചെങ്കിലും അവനവനോട് ഇടതടവില്ലാതെ സംസാരിച്ചു കൊണ്ട്,.. ലക്ഷ്യ ബോധമില്ലാതെ നടക്കുന്നത് ഭ്രാന്തിന്റെ ലക്ഷണം ആണെങ്കില്‍ ....ആ ഭ്രാന്ത് എനിക്കിഷ്ടമാണ്. ഉപാധികളില്ലാതെ സ്നേഹിക്കപ്പെടുന്ന ഭ്രാന്ത് !!.
സമയവും കാലവും നോക്കാതെ ഋതു ഭേദമോ കാലഘടനയോ കാണാതെ, മനസ്സിന്റെ മേച്ചില്‍ പുറങ്ങളിലൂടെ ഒരു യാത്ര. കുറ്റം ചെയ്യലും, സാക്ഷി പറയലും, വിചാരണ ചെയ്യലും...എല്ലാം സ്വത്വ പ്രതിസന്ധികളില്ലാത്ത ജീവ ചൈതന്യ പ്രേരിതം. സര്‍വം മംഗളം.
ഓര്മ വരുമ്പോള്‍ ഞാനൊരു വഴിവക്കില്‍ കിടന്നുറങ്ങുകയാണ്. ദിവസങ്ങളോ ആഴ്ച തന്നെയോ അല്ല !.ദശാബ്ദങ്ങളോ, സഹസ്രാബ്ദങ്ങളോ ആയുള്ള യാത്രയാണ്. കടലിലും കുപ്പചാലിലും തേനിലും പാലിലും വിഹരിച്ചിട്ടുണ്ട്. അപ്പോള്‍ പിന്നെ ഞാന്‍ എന്നത് ഒരു തോന്നല്‍ മാത്രമാണ്...വലിയ എന്തിന്റെയോ ചെറിയൊരു ഭാഗം. അപ്പോള്‍ പ്രപഞ്ചത്തില്‍ എന്റെ നിലനില്‍പ്പ് നശ്വരമാണ്. എന്തൊക്കെ നേടിയാലും വെട്ടിപ്പിടിച്ചാലും, ഈ നിമിഷത്തിന്റെ അവകാശി.
എവിടെയൊക്കെയോ വച്ച് എന്തിനെയോക്കെയോ കാണുന്നു. അറിഞ്ഞും അറിയാതെയും മുന്നേറുമ്പോള്‍ അറിയേണ്ടതിനെ അറിയാതെ പോയാല്‍???. കാണുന്നോ..?.. നിങ്ങള്‍ അറിയുന്നോ..?.....ഒരു വശത്തേക്ക് മാത്രം തുറക്കപ്പെടുന്ന വാതിലുകള്‍.!!!!...അവ ഒരാള്‍ക്ക് വേണ്ടി ദ്രവിക്കുകയും മറ്റൊരാള്‍ക്ക് വേണ്ടി ജനിക്കുകയും ചെയ്യും!
കുറ്റബോധവും പകയും പരിഭവവും കൊണ്ട് സത് ചിന്തകള്‍ക്ക് ഇടം കൊടുക്കാതെ മരണത്തിലേക്ക് നടന്നടുക്കുന്ന സഞ്ചാരി -മനുഷ്യന് . മരിക്കുമ്പോള്‍ ആളെ കൂട്ടാന്‍, ജീവിക്കാതെ, മരിച്ചു കൊണ്ട് ജീവിക്കുന്നവന് മനുഷ്യന്.മറ്റുള്ളവരുടെ പ്രീതിക്ക് വേണ്ടി അവനവന്റെ സന്തോഷം കുരുതി കൊടുക്കുന്നവന്, മനുഷ്യന് .
\\\\\\\\\\\\\\\\\\\\\\\\\\\\ഇതെല്ലാം അറിഞ്ഞിട്ടും പ്രവര്തിക്കാനാവാത്ത നിസ്സഹായന്റെ ജല്പനം ..ഹ ഹ ഹ./////////////////////////////////
കുറ്റബോധങ്ങളും പരിഭവങ്ങളും സ്വരുക്കൂട്ടി ശോഭ നശിച്ച മനസ്സിന്റെ ഊര്‍ജ്ജ കോശങ്ങള്‍ക്ക് ജീവന് പകരാന്‍ ഇനി സ്നേഹിക്കുകയും സ്നേഹമായി മാറുകയും മാത്രമേ മാര്‍ഗമുള്ളൂ,- "കോടതി വിധിച്ചു".
സ്വീകരിക്കുന്നതിലേറെ സ്നേഹം കൊടുക്കുവാന്‍ സാധിക്കുന്ന 'സഞ്ചരിക്കുന്ന- സ്നേഹ- ഫാക്ടറി ',- "ഇനി നാം തറക്കല്ലിട്ടേ പറ്റൂ..."
നിലക്കാത്ത ചിന്തകളുടെ ഭാണ്ഡവും പേറി മനസ്സെതിലെയോ നടക്കുന്നു, ഞാനും നടക്കുന്നു, പ്രപഞ്ചവും നടക്കുന്നു.
PS:പ്രസിദ്ധ ചിന്തകനും എഴുത്തുകാരനുമായ 'ജോണ്‍ ഇസോ' യുടെ The five things you must discover before you die വായിച്ചതിനു ശേഷം ഉണ്ടായ എന്തില്‍ നിന്നോ ഉണ്ടായ അതില്‍ നിന്നും എഴുതിയത് !.
1. Be true to your self
2. Leave no regrets
3. Become Love
4. Live the moment
5. Give more than you take

-----------------------------------------------------------------------------------------------------------------------
A note of courtesy- Photos from London -England. Owner : Jinoop