Friday, July 12, 2019

മലയാളിയുടെ തീരാത്ത യാത്രക്കൊതി


സാമൂഹ്യ മാധ്യമങ്ങളിൽ പല സുഹൃത്തുക്കളും യാത്ര പോകുന്നതിന്റെ (ഉദാ : ഹിമാലയം , തഞ്ചാവൂർ മുതലായ പുരാതന ക്ഷേത്രങ്ങൾ etc ...) ചിത്രങ്ങളും വിവരണങ്ങളും പങ്കുവയ്ക്കുമ്പോൾ താഴെ ചെന്ന്, ചിലർ കൊണ്ടിടുന്ന സാമ്പിൾ പൂതി കമന്റുകൾ !
****ജാമ്യം: പേരുകൾ സാങ്കൽപ്പികം , മരിച്ചു പോയവരുമായി ബന്ധമില്ല.
1. "ശാന്തേ...നീ എന്തൊരു ഭാഗ്യവതിയാണ്..ഞങ്ങൾക്ക്.... "
2." പുണ്യം ചെയ്യണം , ഫോട്ടോയിൽ നല്ല ഭംഗി സ്ഥലം കാണാൻ മനോഹരേട്ടാ ..."
3." വൗ .ദാക്ഷായണീ വൗ ..ഞങ്ങൾ നാട്ടിൽ വരുമ്പോൾ ഉറപ്പായും പോകും "
4......
ഇങ്ങനെ വെറുപ്പിക്കുന്ന കമന്റുകൾ ഇടുന്നവർ മിക്കവാറും ഇപ്പൊ തന്നെ 50 വയസ്സ് തികഞ്ഞവരും , പണമുണ്ടാക്കാൻ നാലുപാടും ഓടുന്നതിന്റെ ഇടയിൽ ജീവിക്കാൻ മറന്നു പോകുന്നവരുമായിരിക്കും.
ഇത് ഇപ്പൊ എഴുതാൻ കാരണം 2 ദിവസം അവധി കിട്ടിയാൽ 1000 ഡോളർ മുടക്കി (~70000 INR ) അമേരിക്കയിലെ ഏതെങ്കിലും കാട് കാണാൻ പോകുന്ന ഒരു സുഹൃത്ത് ഒരു മാസം ലീവെടുത്ത് നാട്ടിലെത്തിയാൽ 30000 INR മുടക്കി ലഡാക്ക് വരെ ഒന്ന് പോകില്ല .ഇങ്ങേരും ഭാര്യയും ഈ ആഗ്രഹം പറയാൻ തുടങ്ങിയിട്ട് കുറഞ്ഞത് 5 വർഷം. തഞ്ചാവൂർ പോകാൻ ആഗ്രഹം പറഞ്ഞ മറ്റൊരു ബഹുമാന്യ ചേച്ചി പാലക്കാട്ടുകാരി ആണ് . ഏകദേശം 300 -320 കിലോമീറ്റർ ദൂരത്തുള്ള വിദേശികൾ വരെ കണ്ട് വാ പൊളിക്കുന്ന സ്ഥലത്ത് പോകാൻ ആണ് "ഒരിക്കൽ ഞാനും പോകും " എന്ന് വീമ്പടിക്കുന്നത് .
നന്നായിക്കൂടെ ?. എന്തിനാണ് നിങ്ങളെ നിങ്ങൾ തന്നെ വഞ്ചിക്കുന്നത് ,ഇത്തിരി ഉളുപ്പ് ?. സ്കൂളും , ജോലിയും , പശുവും , കല്യാണവും , മറ്റ് നൂറു കോടി ബാധ്യതകളും തീരുന്ന 'ആ ദിവസം' നോക്കി കൊതിയോടെ ഇരുന്ന് അങ്ങട് സുഖിക്ക്.


No comments: